close

Authors

Author images

ജനനം കണ്ണൂർ ജില്ലയിൽ കാവുമ്പായി. കെ.നാരായണൻ മാസ്റ്റരുടേയും എ.കാർത്ത്യായനിയമ്മയുടേയും മകൻ. കാവുമ്പായി ജി.എൽ.പി.എസ്., എള്ളരിഞ്ഞി എൽ.പി.എസ്., മടമ്പം മേരിലാന്റ്, ശ്രീകണ്ഠപുരം ജി.എഛ്.എസ്., തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, പയ്യന്നൂർ കോളേജ് എന്നിവിടങ്ങളിൽ പഠനം. വിവിധ പാരലൽ കോളേജുകളിൽ ഗണിതാധ്യാപകൻ. ജില്ലാ - സംസ്ഥാന തലത്തിൽ രാഷ്ട്രീയ- സാംസ്‌കാരിക പ്രവർത്തനാനുഭവം. ഒന്നരപ്പതിറ്റാണ്ട് കേരള ട്രാൻസ്‌പോർട് കമ്പനിയിൽ ജോലി. കൈരളി ബുക്‌സ്, അകം മാസിക, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുസ്തകവിഭാഗം എന്നിവയിൽ എഡിറ്ററായും ചാനലിൽ സ്‌ക്രിപ്റ്റ് റൈറ്ററായും പ്രവർത്തിച്ചു. പത്രപ്രവർത്തനത്തിലും നാടക- തെരുവുനാടകവേദികളിലും ഹ്രസ്വകാല ബന്ധം. ആനുകാലികങ്ങളിൽ കവിത, കഥ, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കൃതികൾ: കാവുമ്പായി കാർഷിക കലാപം (ചരിത്രം), ആകാശത്തിന്റെ കണ്ണാടി, ജൂൺ നക്ഷത്രം, വരച്ചു വച്ച വാതിൽ ,സൂഫി മറഞ്ഞ നിലാവ് (കാവ്യസമാഹാരങ്ങൾ), മധ്യാഹ്നത്തിന്റെ യാത്രാമൊഴി (ഓർമ), ഇരട്ടക്കുട്ടികളുടെ കളിപ്പാട്ടം (നോവൽ),കാവുമ്പായി: ചരിത്രപാഠവും പാഠഭേദവും (ചരിത്രം), കാൾ മാർക്‌സ് (ജീവചരിത്രം), ശബരിമല - വിചാരണയും വിധിയെഴുത്തും (എഡിറ്റർ), ജെന്നിക്ക് സ്‌നേഹപൂർവം മാർക്‌സ് (ജീവചരിത്രം).

Books of A Padmanabhan