സി.എസ്. സുനിധരൻ: കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, പി.വി.എസ്സ് മെമ്മോറിയൽ ഹോസ്പിറ്റൽ, മെട്രോ മൈൻഡ് ക്ലിനിക്ക് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബിരുദ ബിരുദാനന്തര അധ്യാപന രംഗത്തും പ്രവർത്തിക്കുന്നു. എ. വേണുഗോപാൽ: സ്കൂൾ അധ്യാപകനായും മുഖ്യ അധ്യാപകനായും സേവനമനുഷ്ഠിച്ചു. ശിശു വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചുവരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ഡോക്ടർ ലൂസി നോറിസിന്റെ കൂടെ ഗവേഷണ പ്രവർത്തനങ്ങളിൽ സഹകരിച്ച് പ്രവർത്തിച്ചു. കേരളത്തിലെയും, ആന്ധ്രാപ്രദേശിലെയും വിവിധ സ്‌കൂളുകളിൽ ശിശു വിദ്യാഭ്യാസ ഉപദേഷ്ടാവായി സേവനം ചെയ്തു. സാഹിത്യം, സംസ്‌കാരം എന്നീ വിഷയങ്ങളിലുള്ള പഠന ലേഖനങ്ങൾ പുസ്തകങ്ങളിലും,ആനുകാലികങ്ങളിലും പ്രസിദ്ധീകൃതമായിട്ടുണ്ട്. കേരളസർക്കാരിന്റെ വിദ്യഭ്യാസ ഉപദേഷ്ടാവായ ഡോക്ടർ കെ എൻ ആനന്ദന്റെ Tuition to Intuition എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗിലും പ്രസിദ്ധീകരണത്തിലും കൂട്ടുചേർന്ന് പ്രവർത്തിച്ചു.