close

Authors

Author images

മലപ്പുറം ജില്ലയിലെ ചുങ്കത്തറ സ്വദേശി. പിതാവ് മുത്തിരി മുഹമ്മദുണ്ണി (1938-2006), മാതാവ് ചേലാക്കോടൻ നഫീസ. കേന്ദ്രസർക്കാറിന്റെ ടെലികോം വകുപ്പിൽ 10 വർഷവും, കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ 26 വർഷവും സേവനം പൂർത്തിയാക്കി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആയി വിരമിച്ചു. സർക്കാർ സ്ഥാപനമായ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി(കൊണ്ടോട്ടി)യുടെ സെക്രട്ടറിയാണ്. പുരോഗമന കലാസാഹിത്യസംഘത്തിന്റെ മദ്ധ്യമേഖലയുടെ സെക്രട്ടറിയാണ്. ‘ഇശൽ ചക്രവർത്തി മോയിൻകുട്ടി വൈദ്യർ’ എന്ന കൃതിക്ക് അബൂദാബി ശക്തി അവാർഡും, ‘ധീരപാദുകം’ എന്ന കവിതക്ക് കേരള പുരോഗമന വേദി(പയ്യന്നൂർ)യുടെ പി. കുഞ്ഞിരാമൻനായർ അവാർഡും ലഭിച്ചു. കുടുംബം: ഭാര്യ പി.കെ. സൈനബ (ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ഉപാദ്ധ്യക്ഷയും സി.പി.ഐ(എം) സംസ്ഥാന സമിതി അംഗവുമാണ്). അസിം ഹാഷ്മി, പാഷിയ (മക്കൾ), നിഖിൽ, റോഫിനാ ബബിൻ (മരുമക്കൾ), ഹെഗൽ റോഹസ്, നെഹിർ, ഹെഷൽ റോഹസ് (പേരമക്കൾ). പ്രസിദ്ധീകരിച്ച കൃതികൾ നോവൽ: ഉണ്ണിക്കൗസു. കഥകൾ: മായ്ക്കാൻ കഴിയാത്ത മണൽ ചിത്രങ്ങൾ,കറന്റുകാരന്റെ കഥകൾ, സ്വാതന്ത്ര്യസമര കഥകൾ. കവിത: പ്രതിബദ്ധ കവിതകൾ, ജീവചരിത്രം: കനൽവഴികളിൽ കാലിടറാതെ, പോരാളി-സഖാവ് കുഞ്ഞാലിയുടെ ജീവിത കഥ, പഠനം, ലേഖനങ്ങൾ: ഇശൽ ചക്രവർത്തി മോയിൻകുട്ടി വൈദ്യർ, മലബാർ കലാപം-ഇ.എം.എസിന്റെ ആഹ്വാനവും താക്കീതും, കെ.ജി. ഉണ്ണീൻ കലയും ജീവിതവും (എഡിറ്റർ), മലബാർ സമരവും ഇടതുപക്ഷവും ബാലസാഹിത്യം: ഹുസ്‌നുൽ ജമാലും ബദ്‌റുൽ മുനീറും, മോയിൻകുട്ടി വൈദ്യരുടെ ബാലകഥകളും മലപ്പുറം ഖിസ്സയും, അലാവുദ്ദീനും അത്ഭുതവിളക്കും, കുന്നോളം ചിന്തിച്ച കുരുന്നുകൾ

Books of Basheer Chungathara