കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ കോളേജ് അധ്യാപകരായ പ്രൊഫ. പി.ആർ. ഹർഷൻ, ഉഷ ഹർഷൻ ദമ്പതികളുടെ മകളായി 5-3-1978ൽ ജനിച്ചു. പാലക്കാട് NSS കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം. പതിനഞ്ച് കൊല്ലത്തെ പ്രവാസ ജീവിതത്തിനു ശേഷം ഭർത്താവ് മനോജിനും മകൻ ദേവക്കും ഒപ്പം ബാംഗ്ലൂരിൽ സ്ഥിര താമസം. പന്ത്രണ്ടു ചെറുകഥകളുടെ സമാഹാരമാണ് കടലാസുവഞ്ചി. ആകാംക്ഷയും സങ്കൽപങ്ങളും കാത്തിരിപ്പും വിഷമങ്ങളും സന്തോഷവും നിറഞ്ഞ ജീവിതം. മനസ്സിൽ മായാതെ കിടക്കുന്ന കാഴ്ച്ചകളും യാത്ര വഴികളിൽ കണ്ടുമുട്ടിയ മുഖങ്ങളും വരികളിലൂടെ നമ്മുടെ മുന്നിൽ വന്നുപോകുന്നു. ഒരോ കഥയും ഒരു ഓർമ്മപെടുത്തലാണ്! കഥകൾക്ക് ചിത്രങ്ങളിലൂടെ ജീവൻ നൽകിയിരിക്കുന്നത് മകൻ ദേവ മനോഹർ മനോജ്. (Author & Illustrator of Traffic Diary, a collection of 40 poems, published in 2020)