
ദക്ഷിണേന്ത്യയിലെ കേരളത്തിൽ കൊച്ചിയിൽ ജനിച്ചു. എറണാകുളം Saint Alberts സ്കൂളിലും കോളേജിലും വിദ്യാഭ്യാസം പൂർത്തിയാക്കി. കൊച്ചിയിൽ ഹോട്ടലുകളിൽ Guest Relation Executive ആയി ജോലി ചെയ്തിട്ടുണ്ട്. കേരളത്തിലെ തിരുവനന്തപുരത്തെ ശിവാനന്ദ യോഗ വേദാന്ത ആശ്രമത്തിൽ നിന്നും യോഗയിൽ ഡിപ്ലോമ.. കൂടാതെ, യോഗാചാര്യൻ ശ്രീ വർഗീസ് വാഴൂരിന്റെ ശിഷ്യനും ആണ്. കണ്ടംകുളത്തി വൈദ്യശാലയിൽ നിന്നും ആയുർവേദ പഞ്ചകർമ്മ തെറാപ്പിസ്റ്റ് കോഴ്‌സ് ചെയ്തു. ഇന്ത്യയിലെയും സ്പെയിനിലെയും വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 14 വർഷമായി സ്പെയിനിലെ മാഡ്രിഡിൽ താമസിക്കുന്നു. യോഗ,ആയുർവേദ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു. സ്പാനിഷിൽ ‘ഗുരു’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. സ്പെയിനിലെ പ്രശസ്‌ത യോഗ ഗുരുക്കൻമാരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.ചെറുപ്പത്തിലേ വിദ്യാഭാസത്തോടൊപ്പം അച്ഛന്റെ എഞ്ചിനീയറിംഗ് വർക്ക്ഷോപ്പിൽ സഹായിയായി ജോലിചെയ്തിട്ടുണ്ട്.