പി അബ്ദുൽ കാസിമിന്റെയും കെ വി ലൈലയുടേയും മകനായി മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ജനനം. ഒന്നര പതിറ്റാണ്ടിലേറെയായി മാധ്യമ പ്രവർത്തനരംഗത്ത് സജീവം. വർത്തമാനം ദിനപത്രം, കേരളകൗമുദി എന്നിവയിൽ ലേഖകനായും പൊന്നാനിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദി മിറർ മലബാറിൽ പത്രാധിപരായും പ്രവർത്തിച്ചു. കാഴ്ച്ചകളുടെ ചുറ്റുവട്ടം, സംഭവിച്ചത് അത്രയുമല്ല, ഇനിയും പറയാനുണ്ട്, മനുഷ്യനുവേണ്ടി ഒരു വക്കാലത്ത് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മാധ്യമ പ്രവർത്തന രംഗത്തെ മികവിന് ഗൗരി ലങ്കേഷ് പ്രത്യേക മാധ്യമ പുരസ്ക്കാരം, ശാന്തദേവി പുരസ്ക്കാരം, മലപ്പുറം പ്രസ് ക്ലബ് അവാർഡ്, ഗദ്ദിക പ്രത്യേക മാധ്യമ പുരസ്ക്കാരം, കെ കെ രാജീവൻ സ്മാരക മാധ്യമ പുരസ്ക്കാരം, എം എ ഹംസ സ്മാരക മാധ്യമ അവാർഡ്, സി എച്ച് സെന്റർ സ്പെക്ട്ര മാധ്യമ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.