close

Authors

Author images

റാന്നി നാറാണംമൂഴിയിൽ കേശവൻ-ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകനായി 1950ൽ ജനനം. 1970കളിൽ നിരവധി സാഹിത്യരചനാ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയും ആനുകാലികങ്ങളിൽ കഥകൾ എഴുതിയും സാഹിത്യ പ്രവർത്തനങ്ങൾക്ക് തുടക്കം. കാഞ്ചിയാർ ആൽഫാ തീയറ്റേഴ്‌സിന്റെ സ്ഥാപക പപ്രവർത്തകരിൽ ഒരാൾ. ക്രാക്കത്തതുവ, ദാഹപർവ്വം, തമസ്‌കരണം, കലാപം തുടങ്ങി നിരവധി സ്റ്റേജു നാടകങ്ങളും ലഘുനാടകങ്ങളും തെരുവു നാടകങ്ങളും എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ചു. രചനയ്ക്കും സംവിധാനത്തിനും അവതരണത്തിനും ഉൾപ്പെടെ നിരവധി സംസ്ഥാനതല സമ്മാനങ്ങൾ ലഭിച്ച കലാപം എന്ന നാടകകൃതിയാണ് ആദ്യ പുസ്തകം. ഗോത്രവർഗ്ഗ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട ഇടുക്കിയിലെ “ഗോത്രകലകളും സംസ്‌ക്കാരവും” കൂത്തുപാട്ടുകൾ എന്നീ പുസ്തകങ്ങളുടെ എഡിറ്റർ. ഗോത്ര തുടിപ്പുകൾ എന്ന വിഡിയോ ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും. 'അട്ടകളുടെ തോട്ടം' എന്ന ചലച്ചിത്ര കഥയും 'നൂൽമഴ' എന്നപേരിൽ ഓർമ്മക്കുറിപ്പുകളും പുസ്തകമായി. ഇടുക്കിയിലെ ഗോത്രസമൂഹങ്ങളെ ആസ്പദമാക്കി രചിച്ച പുസ്തകമാണ് 'അതിജീവനത്തിന്റെ ഗോത്രപാഠങ്ങൾ' വിശുദ്ധ പശു എന്ന നാടക ഗ്രന്ഥമാണ് അവസാനം പുറത്തിറങ്ങിയത്. കേരളാ സംഗീത നാടക അക്കാദമി മെമ്പർ, ഗ്രന്ഥശാലാ സംഘം ജില്ലാ സെക്രട്ടറി, ഫോക് ലോർ അക്കാദമി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1975 മുതൽ ദേശാഭിമാനി സ്‌റ്റഡി സർക്കിളിന്റെയം, പുരോഗമന കലാസാസഹിത്യസംഘത്തിന്റെയും പ്രവർത്തകൻ. വികസന വകുപ്പിൽ ജീവനക്കാരനായിരുന്നു. ഭൂതായനം എന്ന നാടകത്തിന് 2009 ലെ അബുദാബി ശക്തി അവാർഡ് ലഭിച്ചു.

Books of Kanchiyar Rajan

product image
new
  • ₹129
  • ₹129