close

Authors

Author images

കാട്ടാക്കട, കൊല്ലോട് ഗ്രാമത്തിൽ ജനനം, മലയിൻകീഴ്, കാട്ടാക്കട, തിരുവനന്തപുരം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. വിദ്യാഭ്യാസകാലത്തുതന്നെ നാടകങ്ങളും കവിതകളും എഴുതി തുടങ്ങി. 1976-ൽ സർക്കാർ ജീവനക്കാരനായി പാലക്കാട്ടെത്തി. അരങ്ങുകളും, ക്യാമ്പുകളും, നാടകസമിതികളും, നാടകസംവിധാനവും, ഗാനരചനയും തഴച്ചുവളർന്നു. നാടകത്തിന് സംഗീതനാടക അക്കാഡമി അവാർഡും, സി.എൻ. സ്മാരക പുരസ്‌കാരവും ലഭിച്ചു. കവിതക്ക്, വി.കെ.ജി. അവാർഡും, വള്ളുവനാട് സാഹിത്യ വേദി അവാർഡ്, ഗുരുകുലം അവാർഡ്, സുരേന്ദ്രൻ സ്മാരക അവാർഡ് (നാല് തവണ) മലയാളം ന്യൂസ് ഏർപ്പെടുത്തിയ ഒ.എൻ.വി സാഹിത്യപുരസ്‌കാരം (2017) പ്രൊഫ. തിരുനല്ലൂർ കവിതാ സമ്മാനം 2017, ശ്രീ സ്വാതി തിരുനാൾ സാഹിത്യ പുരസ്കാരം 2020 തുടങ്ങിയവയും, കവിതാരചനക്ക് 28 സംസ്ഥാന തല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്ഥാന സഹകരണ വകുപ്പിൽ നിന്നും വിരമിച്ചു. മറ്റ് കൃതികൾ: നിളയുടെ ഗാനം, പൊലിപ്പാട്ട്, കാടത്തം, കനലുകൾ, ഉണർത്തുപാട്ട്, രാമനീതി, കാണാത്തകണി, മുടിയേറ്റ്, കണ്ണാടി, ഏകശീല, അകംപൊരുൾ (കവിതാസമാഹാരം) നാടിൻപാട്ടുകൾ (നാടൻപാട്ട് സമാഹരണം) അഞ്ച് തെരുവ് നാടകങ്ങൾ (തെരുവുനാടകം) ഉഷ്ണമേഖല, ധ്രുവങ്ങൾ , പരിണാമം , തുരുത്ത്, താവളം, അരക്കില്ലം (നാടകം)

Books of Kattakada Ramachandran

product image
  • ₹170
  • ₹179