close

Authors

Author images

1982-ൽ കോട്ടയത്ത് ജനനം. മാതാപിതാക്കൾ: പ്രൊഫ. സലിം ജോർജ് - ഡോ. പി.ജി. ഐഷ. എം.ടി. സെമിനാരി ഹൈസ്‌കൂൾ, പാമ്പാടി കെ.ജി. കോളേജ്, കുട്ടിക്കാനം മരിയൻ കോളേജ്, ബാംഗളൂർ ക്രിസ്തുജയന്തി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 2008 മുതൽ ദീപിക ദിനപത്രത്തിൽ പത്രാധിപസമിതി അംഗം. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു. സാഹിത്യം അഭിമുഖം നിൽക്കുമ്പോൾ (അഭിമുഖങ്ങളുടെ സമാഹാരം), സ്ഥാനം തെറ്റിയ കുടുക്കുകളുള്ള കുപ്പായം (കവിതാ സമാഹാരം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

Books of Sandeep Salim