കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തില്‍ ജനനം. പൊന്നാങ്കയം എസ്. എന്‍. എം. എല്‍. പി. സ്‌കൂള്‍, കൂടരഞ്ഞി സെന്റ്‌സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പള്ളിക്കൂട പഠനം. കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ നിന്ന് മലയാളത്തില്‍ ബിരുദം. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ. പിന്നെ പാരലല്‍ കോളേജില്‍ അദ്ധ്യാപകവേഷം. തുടര്‍ന്നൊരു നാടുവിടല്‍ സൗദിയിലേക്ക്. മൂന്നുകൊല്ലം അവിടെ. തിരികെയെത്തി വീണ്ടും മാഷായി. ഒപ്പം മംഗളം പത്രത്തിന്റെ പ്രാദേശിക ലേഖകനും. സിനിമ മംഗളമെന്ന ചലച്ചിത്ര വാരിക തുടങ്ങിയപ്പോള്‍ അതിലേക്കൊരു സ്ഥാനക്കയറ്റം. മധുവയ്പനയെന്ന പത്രാധിപരുടെ കീഴില്‍ തുടക്കം. മൂന്നു പതിറ്റാണ്ടോളം ചലച്ചിത്ര പത്രപ്രവര്‍ത്തകനായി പണിയെടുത്തു. ആ പണിയ്ക്ക് ശാന്താദേവി പുരസ്‌കാരമടക്കം നാല് സംസ്ഥാന അവാർഡുകൾക്കും വിധേയനായി.