945 ഇൽ ജനനം, കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛൻ മരിച്ചു. അമ്മയും അനുജനും അനുജത്തിയും അടങ്ങുന്ന കുടുംബത്തെ നോക്കാൻ ഒൻപതാം വയസ്സിൽ പഠനം ഉപേക്ഷിച്ചു ബീഡിത്തൊഴിലാളിയായ്. പിന്നീട് ഒറ്റയ്ക്ക് പഠിച്ചു എസ്എസ്എൽസി പ്രൈവറ്റായി പാസ്സായി. 1969 മുതൽ 75 വരെ ബ്രണ്ണൻ കോളേജിൽ പഠനം. സയൻസ് വിദ്യാർത്ഥി, രസതന്ത്രത്തിൽ ബിരുദം, രാഷ്ട്രഭാഷ പ്രവീൺ, ടീച്ചിങ് ഡിപ്ലോമ. 75 മുതൽ റവന്യു ഡിപ്പാർട്ടുമെന്റിൽ ഉദ്യോഗം. 77 ൽ അടിയന്തരാവസ്ഥ നിലനിൽക്കെ ചില പ്രശ്നങ്ങൾ കാരണം ജോലി രാജിവച്ചു. പിന്നീട് പെരിയ ഗവ :ഹൈസ്‌കൂൾ, കുഞ്ഞിമംഗലം ഗവ: ഹൈസ്‌കൂൾ, പാലയാട് ഹൈസ്‌കൂൾ എന്നിവിടങ്ങൾ അധ്യാപകൻ. 2000ത്തിൽ പാലയാട് ഗവ: ഹൈസ്‌കൂളിൽ വെച്ച് സർവീസിൽ നിന്നും വിരമിച്ചു. 1962 മുതൽ കവിതകൾ ആനുകാലികങ്ങളിൽ. 1970ൽ “കോളേജിൽ” എന്ന കാമ്പസ് കവിത പ്രസിദ്ധീകരിച്ച് കൊണ്ട് മാതൃഭൂമി മെയിൻ സ്ട്രീമിൽ രചനകൾ സ്വീകരിച്ചു തുടങ്ങി. 1971 ൽ മാതൃഭൂമി നടത്തിയ കലാലയ വിദ്യാർത്ഥികൾക്കായുള്ള മത്സരത്തിൽ “ഛായ” എന്ന കവിതയ്ക്ക് സമ്മാനം. ബ്രണ്ണൻ കവിതകൾ തന്നെ പത്തെണ്ണം മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രണ്ണൻ കലാലയത്തിന്റെ തുടുപ്പുകളും തുടിപ്പുകളും കിതപ്പുകളും പ്രണയ ലഹരികളും രേഖപ്പെടുത്തിയ നൂറോളം കവിതകൾ, ഇരുന്നൂറിലേറെ ഫേസ്ബുക്ക് കവിതകൾ, അഞ്ഞൂറിലേറെ മറ്റു കവിതകൾ. എട്ടു നാടകങ്ങൾക്ക് ഗാനങ്ങൾ, നിരവധി റേഡിയോ ലളിത ഗാനങ്ങൾ, അമ്പതിലേറെ ഭക്തി ഗാനങ്ങൾ, നാല് എച്ച്. എം. വി റിക്കാർഡ് ഗാനങ്ങൾ എന്നിവയുടെ രചന. ആനുകാലികങ്ങളിൽ കവിതാ രംഗത്തു സജീവ സാന്നിധ്യം. മാതൃഭൂമി, ഭാഷാപോഷിണി, മാധ്യമം, ദേശാഭിമാനി, ചന്ദ്രിക, കലപൂർണ മുതലായ മുതലായ ആനുകാലികങ്ങളിൽ നൂറിലേറെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമകാലിക പ്രശ്ന്ങ്ങളുമായി സംവദിച്ചുകൊണ്ടു ഫേസ് ബുക്കിൽ കുറിച്ച കവിതകൾ സാന്ത്വനം മാസികയിൽ ഫേസ്ബുക്ക് കൊളാഷ് എന്ന പേരിൽ 25 ലക്കങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുഞ്ഞുണ്ണി മാഷിന് സമർപ്പിച്ചു കൊണ്ട് രചിച്ച നുറുങ്ങു കവിതകൾ കലാപൂർണ മാസികയിൽ വർണ്ണക്കോളാഷ് എന്ന പേരിൽ തുടർ കവിതകളായി പ്രസിദ്ധീകരിക്കപ്പെട്ടു ഫോട്ടോഗ്രാഫിയിൽ ഏറെ താൽപ്പര്യം. മാതൃഭൂമി, ഭാഷാപോഷിണി, ദേശാഭിമാനി, മാധ്യമം, ചന്ദ്രിക, കലാപൂർണ, ഗൃഹലക്ഷ്മി, സമയം തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളുടെ കവർ ചിത്രങ്ങളായി മുന്നൂറിലേറെ ഫോട്ടോഗ്രാഫുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഫോട്ടോഗ്രാഫിയുടെ നൂതന സാധ്യതകൾ പ്രയോജനപ്പെടുത്തി സൈക്കഡലിക് കൊളാഷ് എന്ന പേരിൽ, ശ്രീ എം. എൻ വിജയന് സമർപ്പിച്ച ഒരു ലെൻസ് ആർട്ട് എക്സിബിഷൻ 2018 ൽ സംഘടിപ്പിച്ചിരുന്നു. ചരമം: 2021 ഏപ്രിൽ 15 പുരസ്കാരങ്ങൾ: കേരളാ സീനിയർ സിറ്റിസൺ ഫോറം കവിതാ പുരസ്കാരം 2014, അഖില കേരളാ ലളിതഗാന രചനയ്ക്കുള്ള പയ്യന്നൂർ ലയം കലാക്ഷേത്രയുടെ ഓ. എൻ. വി സ്മാരക പുരസ്കാരം 2017 ഗ്രന്ഥങ്ങൾ : കോളേജ് കൊളാഷ്, മണിച്ചിത്രത്താഴ്, അമ്മ ഉമ്മ, വേനൽക്കിളികൾ മൃത്യുസന്ധികളിൽ നിലാവ് പെയ്യുമ്പോൾ കവിതകളും ഗാനങ്ങളും കവർചിത്രങ്ങളും സൈക്കഡലിക് കൊളാഷ് ഫോട്ടോഗ്രഫി സീരീസുകളും ഈ ലിങ്കിൽ ലഭ്യമാണ്. https://sukumarandalur.github.io/