close

Authors

Author images

ഡൽഹിയിലാണ് വന്ദന സിംഗ് ജനിച്ചു വളർന്നത്. കുട്ടിക്കാലം മുതൽ ഉണ്ടായിരുന്ന ശാസ്ത്രത്തിലുള്ള താല്പര്യവും അമ്മയും അമ്മൂമ്മയും പറഞ്ഞുകൊടുത്ത കെട്ടുകഥകളോടും ഐതിഹ്യങ്ങളോടും നാട്ടു പുരാണങ്ങളോടും തോന്നിയ സ്ഥായിയായ അഭിരുചിയും മനുഷ്യരുടെയും മൃഗങ്ങളുടെയും ലോകത്തിന്റെ തന്നെയും പെരുമാറ്റ വൈചിത്ര്യത്തെ വിലമതിക്കുന്നതിലേക്ക് അവരെ എത്തിച്ചു. ചെറുപ്രായത്തിൽ തന്നെ യുദ്ധരാഹിത്യത്തിലും പ്രകൃതി സംരക്ഷണ പ്രശ്‌നങ്ങളിലും ആജീവനാന്ത താല്പര്യവും കൈവരിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും ഫിസിക്‌സിൽ ഡോക്ടറേറ്റ് നേടി. ഇപ്പോൾ അവിടെ കുടുംബസമേതം താമസിച്ചു കോളേജിലെ ഫിസിക്സ് പഠിപ്പിക്കുകയും ശാസ്ത്രകഥകളും കല്പിതരചനകളും ഉൾപ്പെടെ കുട്ടികൾക്കും മുതിർന്നവർക്കുമായി കഥകൾ എഴുതുകയും ചെയ്യുന്നു.

Books of Vandana Singh