close

Authors

Author images

‘രാധാമാധവം’ എന്ന കവിതാ സമാഹാരം പ്രണയത്തിന്റെ വ്യത്യസ്തഭാവങ്ങളെയും, അതിന്റെ സൂക്ഷ്മമായ വികാരഭാവങ്ങളെയും സ്പർശിച്ച് കടന്നുപോകുന്ന ഹൃദയാവിഷ്കാരമാണ്. വേനലിന്റെ ദാഹവും, ശിശിരത്തിന്റെ തണുപ്പും വസന്തത്തിന്റെ ഗന്ധവും, ഇടവപ്പാതിയുടെ കുളിരും ഞാനും എന്റെ വരികളും തൊട്ടറിഞ്ഞിട്ടുണ്ട്. അനുഭവിക്കാനാകുമ്പോഴും സ്വന്തമാക്കുവാൻ കഴിയാത്ത അഭൗമമായ ഹൃദയ വികാരമാണ് സ്നേഹം. അത് യാചിച്ചോ അല്ലെങ്കിൽ അപേക്ഷിച്ചോ വന്നുചേരേണ്ടതല്ല. ആത്മാവിന്റെ ആഴത്തിൽ ഒളിഞ്ഞിരിക്കുന്ന ആ സുന്ദരമായ അനുഭവം ഒരിക്കലും ഒരേ തീവ്രതയിൽ മറ്റൊരാളിലൂടെ ആവർത്തിക്കാനാവില്ല. ഒരിക്കലും സ്വന്തമാകില്ലെന്നറിഞ്ഞിട്ടും പ്രാണസഖിയോട് തോന്നിയ അകമഴിഞ്ഞതും, നിസ്വാർത്ഥവുമായ സ്നേഹത്തിന്റെ അനുരാഗഭരിതമായ ദു:ഖമാണ്, മധുര നൊമ്പരങ്ങളാണ് ‘രാധാമാധവം’.

Books of VIJU KARTHA

product image
new
  • ₹140
  • ₹150