close

Book Details

Pathitharkkoppam Padamidarathe: Dr. A. Muhammedinte Jeevitham

Availability: In stock

ISBN: 978-93-5517-370-6

Author: K. P. Jayendran

Language: malayalam

Format: Paperback

₹390 ₹400
Qty

മലയാളത്തിൽ ജീവചരിത്രങ്ങൾ, ആത്മകഥകൾ, അനുഭവക്കുറിപ്പുകൾ എന്നിവയുടെ രംഗത്ത് വലിയ തരത്തിൽ സ്വീകാര്യതയുള്ള ഒരു സമീപന ശൈലി ഇപ്പോൾ വന്നുചേർന്നിട്ടുണ്ട്. എന്താണ് വാസ്തവത്തിൽ ഒരു ജീവിതത്തിന്റെ ആഖ്യാന സാദ്ധ്യതകൾക്ക് അടിസ്ഥാനം എന്ന ചോദ്യം തന്നെയാണ് ഇവിടെ നിയാമകം. “കൊള്ളാൻ, വല്ലതുമൊന്നു കൊടുക്കാൻ ഇല്ലാതില്ലൊരു മുൾച്ചെടിയും. ഉദയക്കതിരിനെ മുത്തും മാനവഹൃദയപ്പനിനീർപ്പൂന്തോപ്പിൽ’’ എന്ന വൈലോപ്പിള്ളിയുടെ വരികൾ തന്നെയാണ് ഇവിടെ പ്രസക്തമാകുന്നത്. ഒരു വ്യക്തി ജീവിച്ച ജീവിതം തന്നെയാണ് ആഖ്യാനസാധ്യതകളുടെ ഉറവിടം. ഈ സത്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ജയേന്ദ്രൻ ഈ ഗ്രന്ഥരചനയ്ക്കു മുതിർന്നത്. അനുഭവങ്ങളുടെ ഒരു വലിയ വൻകര തന്നെ ഈ കൃതിയിൽ അവതരിപ്പിക്കപ്പെടുന്നു. അക്കാര്യത്തിൽ കേരളത്തിലെ ജനകീയാരോഗ്യമേഖല ജയേന്ദ്രനോട് തീർച്ചയായും കടപ്പെട്ടിരിക്കുന്നു- ‘He who touches this book touches a Man’ എന്ന പ്രസിദ്ധമായ വാക്യം ഈ പുസ്തകത്തെ സംബന്ധിച്ചും ശരിയായിരിക്കുന്നു. അവതാരിക: കെ.പി.മോഹനൻ

Author Details

K. P. Jayendran

Writer

എം. ചന്ദ്രശേഖരൻ നായരുടേയും കെ. പി. രുഗ്മിണി അമ്മയുടെയും മകനായി 1960 ജൂൺ 20ന് പെരിന്തൽമണ്ണയിൽ ജനിച്ചു. പെരിന്തൽമണ്ണ ഏ. എം. എൽ. പി. സ്കൂളിലും, പെരിന്തൽമണ്ണ ഗവൺമെന്റ് ഹൈസ്ക്കൂളിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. മഞ്ചേരി എൻ. എസ്. എസ് കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും, പാലക്കാട് കോ. ഓപ്പറേറ്റീവ് ട്രെയിനിങ്ങ് കോളേജിൽനിന്ന് കോ. ഓപ്പറേഷനിൽ ഹയർ ഡിപ്ലോമയും എടുത്തു. റെയിഡ്കോ കേരള ലിമിറ്റഡിൽ അഞ്ചു വർഷവും, കേരള സർക്കാറിന്റെ ആനിമൽ ഹസ്ബന്ററി ഡിപ്പാർട്ട്മെന്റിൽ ഇരുപത് വർഷവും ഉദ്യോഗസ്ഥനായിരുന്നു. 2016ൽ വിരമിച്ചു. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ഒരു പുസ്തകമെന്ന നിലയിൽ ‘പതിതർക്കൊപ്പം പദമിടറാതെ; ഡോക്‌ടർ ഏ. മുഹമ്മദിന്റെ ജീവിതം’ എന്ന ഈ പുസ്തകം പ്രഥമ സംരംഭമാണ്.