Jayakumar K Pavithran
writerമലയാളത്തനിമയാര്ന്നതും ഒറ്റയ്ക്കുനില്‍ക്കാന്‍ കെല്പുള്ളതുമായ വരികളിലൂടെ ഗാനരംഗത്ത് ശ്രദ്ധേയനായ ജയകുമാര്‍ കെ പവിത്രന് അക്ഷരലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരനാണ്. കോട്ടയം ജില്ലയിലെ വൈക്കത്ത് തുറുവേലിക്കുന്നില്‍ ജനിച്ചു. അച്ഛന് പവിത്രന്. അമ്മ രാജേശ്വരി. വല്ലകം സെന്റ് മേരീസ് ഹൈസ്കൂള്‍, തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. രാഷ്ട്രമീമാംസയില്‍ ബിരുദം. ഭാര്യ: വിഷ്ണുപ്രിയ. മകന്: ഋതുരാഗ് (അത്തപ്പു). മറ്റു പുസ്തകങ്ങള്‍: പ്രണയരതിമരണങ്ങളും ജീവിതത്തിന്റെ ഒറ്റമൂലിയും (കവിതകള്‍).