close

Book Details

Janathipathyam Red Alertil

Availability: In stock

ISBN: 9789355172266

Author: P.G. Raveendran

Language: malayalam

Format: Paperback

₹190 ₹200
Qty

'നമ്മൾ കൈകൊള്ളുകയും നിയമമാക്കുകയും ചെയ്യുന്ന ഈ ഭരണഘടന' എന്നത് ആത്യന്തികമായി പൗരന്മാരുടെ കൈകളിൽ ഏൽപ്പിക്കപ്പെട്ട അധികാരത്തെ ദ്യോതിപ്പിക്കുന്നതാണ്. അധിപന്മാരായ ജനങ്ങളെ 'പ്രജകൾ' മാത്രമാക്കി മാറ്റുവാനുള്ള ശ്രമങ്ങൾക്കെതിരെ പൗരസമൂഹം 'റെഡ് അലർട്ട്' പുറപ്പെടുവിക്കേണ്ടിയിരിക്കുന്നു. 'തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്വം' എന്ന ജനാധിപത്യതത്വത്തിന്റെ ഭാഗമാണ് 'ഇഷ്ടപ്പെടുന്നവർ തമ്മിൽ വിവാഹിതരാകുവാനുള്ള സ്വാതന്ത്ര്യവും' എന്നാൽ അത് മതവും, പേരും മാറ്റുവാനായി ദുരുപയോഗം ചെയ്തു കൂടാ എന്നതും ജനാധിപത്യതത്വത്തിന്റെ ഭാഗമാണ്. അപൂർവ്വ സുഹൃദ്-സ്‌നേഹബന്ധങ്ങൾ വിവരിക്കുന്ന സ്‌നേഹമാണഖില സാരമൂഴിയിൽ' എന്ന അദ്ധ്യായം, സന്മനസ്സുള്ളവരെ കുളിരണിയിക്കുകയും, മറ്റുള്ളവരിൽ വേറിട്ടൊരു ചിന്ത ഉണർത്തുകയും ചെയ്യും.

Author Details

P.G. Raveendran

Writer

പെരുമ്പിലാവില്‍ ഗോപാലമേനോന്റേയും അള്ളമ്പത്തൂര്‍ ബാലാമണിയമ്മയുടേയും മൂത്ത മകനായ പി.ജി രവീന്ദ്രന്‍, ഇന്ത്യയിലും വിദേശത്തുമായി, പല സ്ഥലങ്ങളില്‍ കുറേക്കാലം ജോലിചെയ്തതില്‍ പിന്നെ, കുറേവര്‍ഷങ്ങളായി, ബാംഗ്ലൂരില്‍ കുടുംബസമേതം സ്ഥിരതാമസമാക്കിവരികയാണ്. കനറാബാങ്ക് മാനേജര്‍ ആയിരുന്ന കരിങ്ങാട്ട് കാന്തിമതിയാണ് ഭാര്യ. റിക്കു സായൂജ് (യുഎസ്എ), റിത്തു സൗമ്യജ് (ബാംഗ്ലൂര്‍), ഡോ. സൗമ്യ സായൂജ്യ എന്നിവര്‍ മക്കളാണ്. കാലം-കാലശേഷം, ദാമ്പത്യ ജീവിതം എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. Email: netisen84@gmail.com