close

Book Details

Penjipsikalude Jeevithakalam

Availability: Not available

ISBN: 978-93-5517-363-8

Author: Yama

Language: malayalam

Format: Paperback

₹140 ₹150
Qty

ജിപ്സികളുടെ ജീവിതം എപ്പോഴും സ്ഥിരവാസികളുടെ ജീവിതത്തോട് തട്ടിച്ചാണ് വിലയിരുത്തപ്പെടാറുള്ളത്. സ്ഥിരവാസികൾക്ക് സ്ഥിരത ലക്ഷ്യമിടുന്ന സാമ്പത്തികപ്ലാനുകളുണ്ട്. നമ്മുടെ നാട്ടിൽ സ്ത്രീകളെ പിന്തുണയ്ക്കുന്ന പദ്ധതിയ്ക്ക് ‘കുടുംബശ്രീ’ എന്നു പേരു വരുന്നത് ഈ ആസൂത്രണാഭിവാഞ്ഛയിൽ നിന്ന് തന്നെ. മുഖ്യധാരയുടെ എതിർപദമാണ് ജിപ്സി. മാന്യമായ ജീവിതത്തിനു ഭീഷണിയായി മിക്കപ്പോഴും ജിപ്സി ജീവിതം നിൽക്കുന്നു. ഭാവിയല്ല, വർത്തമാനമാണ് അവരുടെ ജീവിതകാലം. ദീർഘകാലമല്ല, ഹ്രസ്വകാലം. കാലത്തിൽ നിന്ന് തന്നെ രക്ഷപ്പെടലാണ് ഹ്രസ്വകാലത്തിലുള്ള ജീവിതം. (ദിലീപ് രാജ്, ജനറൽ എഡിറ്റർ)

Author Details

Yama

Writer

തിരുവനന്തപുരത്തു ജനനം. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമ, നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ,ഡൽഹി എന്നിവിടങ്ങളിൽ പഠനം. അഭിനയം, തിരക്കഥാ രചന, തിയേറ്റർ എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. 2008-ൽ കേരള സംഗീത നാടക അക്കാദമിയുടെ അമച്വർ നാടകമത്സരത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. 2009 -ൽ 'ക്ലാസിക്കൽ പെർഫോമൻസുകളിലെ മൂകാഭിനയം' എന്ന വിഷയത്തിന്റെ ഗവേഷണത്തിനായി ഇൻലാക് സ്‌കോളർഷിപ്പ് ലഭിച്ചു. 'പിപീലിക' എന്ന നോവലും 'പാലം കടക്കുമ്പോൾ പെണ്ണുങ്ങൾ മാത്രം കാണുന്നത്', 'വായനശാലാ വിപ്ലവം' എന്നീ കഥാസമാഹാരങ്ങളും പുസ്തകങ്ങളായുണ്ട്.