close

Book Details

Vazhiyambalangalile Ekantha Sancharikal

Availability: In stock

ISBN: 978-93-90535-15-6

Author: Dr. Sajith Evooreth

Language: malayalam

Format: Paperback

₹140 ₹149
Qty

പഴകുംതോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് പത്മരാജൻ. തലമുറകളുടെ നിഴലുകൾക്ക് നീളമേറുമ്പോഴും അനുഭവതീവ്രതകൊണ്ട് വൈവിധ്യമായ ഒരു ആഖ്യാനലോകം സൃഷ്ടിച്ച പത്മരാജന്റെ നോവലുകളുടെ പഠനങ്ങൾ

Author Details

Dr. Sajith Evooreth

Writer

പത്മരാജന്റെ ഗ്രാമമായ മുതുകുളത്ത് (ആലപ്പുഴ) ജനിച്ചു. റിട്ട.പോസ്റ്റൽ ഡയറക്ടർ കെ.ശ്രീവത്സൻനായരുടെയും തങ്കം.എസ്.നായരുടെയും മകൻ. മലയാളഭാഷയിലും സാഹിത്യത്തിലും ഒന്നാംക്ലാസ്സോടെ ബിരുദാനന്തരബിരുദം. വിദ്യാഭ്യാസത്തിലും വെബ്ഡിസൈനിംഗിലും ബിരുദം. ജേർണലിസത്തിലും മാസ്സ് കമ്മ്യൂണിക്കേഷനിലും പി.ജി ഡിപ്ലോമ. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് പത്മരാജന്റെ കൃതികളെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ്. പരുമലഡി.ബി, കായംകുളം എം.എസ്.എം, ചങ്ങനാശ്ശേരി(പായിപ്പാട്) ബി.എഡ്. കോളേജ്, തിരുവനന്തപുരം എം.ജി കോളേജ,ഭവൻസ് കോട്ടയം എന്നിവിങ്ങളിൽ വിദ്യാഭ്യാസം. 1999 മുതൽ 2006 വരെ പത്രമാധ്യമത്തിലും 2010 വരെ ദൃശ്യമാധ്യമത്തിലും പ്രവർത്തിച്ചു. കോളമിസ്റ്റുമായിരുന്നു. ഇപ്പോൾ ആലപ്പുഴ എസ്.ഡി കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ. പത്മരാജൻ ദുരന്തകാമനകളിലെ ഗന്ധർവ്വൻ, കുത്തിയോട്ടം എന്നിവ കൃതികൾ. സഹലേഖകനായി മറ്റ് 12 കൃതികൾ. സാരംഗപുരസ്‌കാരം, നാഷണൽ ആർട്ട്‌സ് ആന്റ് അഗ്രിഫെസ്റ്റ് പുരസ്‌കാരം, ശങ്കരനാരായണൻതമ്പി ഫൗണ്ടേഷൻ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു. 'പ്രവാസസാഹിത്യം മലയാളത്തിൽ' എന്ന പഠനത്തിന് യു.ജി.സി ഫെലോഷിപ്പ് ലഭിച്ചു. 22 ദേശീയ സെമിനാറിലും 3 അന്തർദേശീയ സെമിനാറിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.