close

Book Details

Kannadiyum Kavyadevathayum

Availability: In stock

ISBN: 978-93-5517-356-0

Author: Dr. S Sanjay

Language: malayalam

Format: Paperback

₹440 ₹450
Qty

കാൽപ്പനികതയുടെ സാമ്പ്രദായിക രീതികളിൽ നിന്നും അകന്നു നിൽക്കുകയും ആധുനികതയോട് കലഹിക്കുകയും ചെയ്ത കവിയാണ് പി. വൈരുദ്ധ്യങ്ങൾ നിറഞ്ഞ ആ കവിസ്വത്വത്തെ ആധുനിക പാശ്ചാത്യചിന്താധാരകളുടെ അടിസ്ഥാനത്തിൽ അപഗ്രഥിക്കുന്ന ഈ പഠനം അപൂർവ്വതയും നൂതനത്വവും കാഴ്ചവെയ്ക്കുന്നു. കുഞ്ഞിരാമൻ നായരുടെ കവിതയെ സംബന്ധിച്ച ഉൾക്കാഴ്ചകൾ പ്രദാനം ചെയ്യുന്നു. സാഹിത്യവിമർശനത്തിന്റെ ചരിത്രത്തിൽ പുതിയ ഒരന്വേഷണവീഥി തുറന്നിടുകയാണ് ഡോ. എസ്.സഞ്ജയ്. _ഡോ. എൻ.രാജൻ

Author Details

Dr. S Sanjay

Writer

ആലപ്പുഴ ജില്ലയിലെ വെൺമണിയിൽ ജനിച്ചു. അച്ഛൻ : എം.എൻ സുകുമാരൻ അമ്മ: എൻ.വിമല എം.ടി ഹൈസ്ക്കൂൾ വെൺമണി, എൻ.എസ്.എസ് കോളേജ്, എസ്.ബി കോളേജ് ചങ്ങനാശ്ശേരി, എം.ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ്, ഭാരതീയവിദ്യാഭവൻ കോട്ടയം കേന്ദ്രം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എം.എ മലയാളം, എം.ഫിൽ, ബി.എഡ്, പത്രപ്രവർത്തനത്തിൽ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ, സ്വത്വാപഗ്രഥനം: അനുഭവവും ആഖ്യാനവും പി. കുഞ്ഞിരാമൻ നായരുടെ തിരഞ്ഞെടുത്ത കവിതകളെയും ആത്മകഥളെയും മുൻനിർത്തി ഒരു പഠനം എന്ന വിഷയത്തിൽ കോഴിക്കോട് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി ലഭിച്ചു. നിലമ്പൂർ ഗവ.കോളേജിൽ മലയാളം വിഭാഗം അധ്യക്ഷൻ. 1990 മുതൽ ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റംഗമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ മലയാളം പി.ജി. ബോർഡംഗമായിരുന്നു. എ.കെ.ജി.സി.ടി സംസ്ഥാന കമ്മിറ്റിയംഗവും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗവുമാണ്. പുസ്തകങ്ങൾ : ഭൂമിശാസ്ത്രംഅറിയാത്തവർക്ക്, അറം (കവിതാസമഹാരങ്ങൾ), കാഴ്ചയുടെ പ്രതിമുഖങ്ങൾ (എഡിറ്റർ, ഡോ.ഗോപുവുമൊത്ത് നവസിനിമാപഠനം) കൂട്ട്: നിഷ കൊറ്റാലിൽ (അധ്യാപിക, ആർ.എം.എച്ച്.എസ്.എസ്, മേലാറ്റൂർ), മക്കൾ: നന്ദകിഷോർ .എസ്, ശ്രീനന്ദന.എസ് വിലാസം: മുരിങ്ങിനേത്ത്, മേലാറ്റൂർ . പി ഒ, മലപ്പുറം Email: maraku.sanju@gmail.com