close

Book Details

Joseph Stalin: Jeevithavum Kaalavum

Availability: In stock

ISBN: 978-93-85899-03-04

Author: M.R. Appan

Language: malayalam

Format: Paperback

₹460 ₹470
Qty

സ്റ്റാലിന്റെ ജീവിതത്തിലേക്കും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതി വിഗതികളിലേക്കും വെളിച്ചം വീശുന്ന ഈ ഗ്രന്ഥം സ്റ്റാലിൻ=ഹിറ്റ്‌ലർ എന്ന സാമ്രാജ്യത്വ വാദത്തിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.

Author Details

M.R. Appan

Writer

1935-ൽ കായംകുളത്ത് ജനിച്ചു. കേരളത്തിൽ വിദ്യാഭ്യാസം. വിദ്യാഭ്യാസകാലത്ത് വിദ്യാർത്ഥിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1967-ൽ തമിഴ്‌നാട്ടിൽ ഐ.ടി.ഐ ഇൻസ്പക്ടറായി ജോലിയിൽ പ്രവേശിച്ചു. അക്കാലത്ത് തൊഴിലാളിവർഗ്ഗ താൽപര്യം കാത്തുസൂക്ഷിക്കുന്ന സംഘടിത പ്രസ്ഥാനങ്ങളൊന്നും ജീവനക്കാരുടെ മേഖലയിൽ ഉണ്ടായിരുന്നില്ല. 1972-ൽ തമിഴ്‌നാട് സർക്കാർ ജീവനക്കാരുടെ സമരത്തിന് നേതൃത്വം കൊടുത്ത് ഐ.ടി.ഐ ഇൻസ്പക്ടർമാരുടെ സംഘടനക്ക് രൂപം നൽകി. 1984-ൽ തമിഴ്‌നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസ്തുത സംഘടന രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയത് എം.ആർ. അപ്പനായിരുന്നു. 1993-ൽ ജോലിയിൽ നിന്നു വിരമിച്ചു. ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷൻ രൂപീ കരിക്കപ്പെട്ടപ്പോൾ സെക്രട്ടറിമാരിൽ ഒരാളായിരുന്നു. വിരമിച്ചതിനുശേഷം മരിക്കുന്നതുവരെ പ്രസ്തുത സംഘടനയുടെ ഓണററി ചെയർമാനായിരുന്നു. 1988-ൽ നടന്ന പണിമുടക്കോടനുബന്ധിച്ച് 31 ദിവസം ജയിലിലടക്കപ്പെട്ടു. ജയലളിത സർക്കാറിനെതിരെയുള്ള ജീവനക്കാരുടെ ഐതിഹാസിക സമരത്തിലും 11 ദിവസം ജയിലിലടക്കപ്പെട്ടു. 2005 ആഗസ്റ്റ് 30-ന് അന്തരിച്ചു. ഭാര്യ: കോമളവല്ലി. മക്കൾ: അരവിന്ദ്, അരുന്ധതി.