Dr. Pramod Irumbuzhi
Writer, Teacherപ്രശസ്ത നാട്ടുവൈദ്യനായിരുന്ന ശിവശങ്കരൻ വൈദ്യരുടെയും ശാന്തകുമാരിയുടെയും മകനായി മലപ്പുറം ജില്ലയിലെ ഇരുമ്പുഴിയിൽ ജനനം.ഗവ.എൽ.പി & യു.പി ഇരുമ്പുഴി, ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ ഇരുമ്പുഴി, ഗവ.കോളേജ് മലപ്പുറം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസ്, എസ്.എൻ.എം ട്രെയിനിങ് കോളേജ് മൂത്തകുന്നം എന്നിവിടങ്ങളിൽ പഠനം. നാട്ടുവൈദ്യം ഒരു ഫോക്‌ലോർ പഠനം എന്ന വിഷയത്തിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽനിന്നും പി.എച്ച്.ഡി. ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിലെ ജവാഹർ നവോദയ വിദ്യാലയത്തിൽ അദ്ധ്യാപകനായി.മലപ്പുറം ജില്ലയിലെ വിവിധ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ ഗസ്റ്റ് ലക്ചററായും സ്ഥിരാദ്ധ്യാപകനായും ജോലി ചെയ്തു. ഇപ്പോൾ മഞ്ചേരി ഗവ.ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ മലയാളം അദ്ധ്യാപകൻ. ഇന്ത്യയിലെ ഇരുപത്തഞ്ച് സംസ്ഥാനങ്ങളിലും പതിനേഴ് വിദേശരാജ്യങ്ങളിലും സഞ്ചാരം. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. കൃതികൾ ഗസ്റ്റ് ലക്ചറർ (കവിതാ സമാഹാരം) സംവാദത്തിന്റെ പുസ്തകം (അഭിമുഖങ്ങൾ) ഔഷധസസ്യങ്ങൾ: ശാസ്ത്രീയ നാമങ്ങളും ചികിത്സാവിധികളും മൽപ്രം ഭാഷ - മൈഗുരുഡ് യാത്രയുടെ കയ്യൊപ്പ് (എഡിറ്റർ)