A.G. Geetha
Writerസാഹിത്യകാരനായ എ.സി. ഗോവിന്ദന്റേയും വി.കെ രുദ്രാണിയുടേയും മകളായി കോഴിക്കോട് ജനിച്ചു. പറയഞ്ചേരി ഹൈസ്‌കൂൾ, ബി.ഇ.എം ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ പഠനം. കോഴിക്കോട് ഗവ. ആർട്‌സ് & സയൻസ് കോളേജിൽ പ്രീഡിഗ്രി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്ന് Bsc (Chemistry), തൃശൂർ ശ്രീകേരളവർമ്മ കോളേജിൽ നിന്ന് MA (Malayalam) എന്നീ ബിരുദങ്ങൾ നേടി. കോഴിക്കോട് സർവകലാശാലയിൽ നിന്ന് M. Phil (മലയാളം) B.Ed എന്നീ ബിരുദങ്ങളും നേടി. മാവൂർ ഗ്വാളിയോർ റയൺസ് ഹൈസ്‌കൂൾ, കുന്നമംഗലം ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായി പ്രവർത്തിച്ചു. കുന്നമംഗലം ഹയർസെക്കണ്ടി സ്‌കൂൾ പ്രിൻസിപ്പാൾ ആയി ജോലിയിൽ നിന്ന് വിരമിച്ചു. 'അറിയാനും അറിയിക്കാനും' എന്ന പേരിൽ സ്വന്തം യൂട്യൂബ് ചാനലിൽ വീഡിയോസ് ഇടാറുണ്ട്. അതേപേരിലുള്ള ഫേസ്ബുക്ക് പേജിൽ ലേഖനങ്ങളും കഥകളും എഴുതിവരുന്നു. ഭർത്താവ്: വി.വി. ഫൽഗുനൻ (Retd. Senior Manager Grasim Industries, Mavoor). മകൾ: അപർണ്ണ. വി.പി, മരുമകൻ- ആദർശ് കുനിയിൽ. മകൻ: അർജുൻ വലിയപറമ്പിൽ, മരുമകൾ- ശ്രുതി കാഞ്ഞിരങ്ങാട്ടിൽ Email: geethaphalgunan@gmail.com