Author Details
"കുംഭകോണം ടി.എസ്.ഡി സ്വാമി അവർകൾ ഒരു ഇംഗ്ലീഷ് നോവലിനെ ആധാരമാക്കി രചിച്ചതായ ഒരു തമിഴ് ഗ്രന്ഥത്തിന്റെ പരിഭാഷയാകുന്നു പ്രസ്തുത പുസ്തകം. സത്യം ജയതി നംസൃതം, എന്ന ആപ്തവാക്യത്തെ ഈ കഥ ദൃഷ്ടാന്തീകരിക്കുന്നു. മനുഷ്യനിർമ്മിതങ്ങളായ കപടകവാടങ്ങൾ ഒന്നൊന്നും സാവധാനത്തിൽ ഭേദിച്ചു സത്യം ജയം പ്രാപിക്കുന്നതു ഇതിൽ നിന്നു നമുക്കു കാണാം. 15 വയസ്സുമാത്രം പ്രായമുളള ഈ കഥാനായികയുടെ പരിശുദ്ധമായ മനോഗതിയും ദുർഘടം നിറഞ്ഞ ജീവഗതിയും വായനക്കാരുടെ മനസ്സിൽ സത്യശ്രദ്ധ, അത്ഭുതം, സന്താപം ഇവയെ അങ്കുരിപ്പിക്കത്തവയാണെന്നാകുന്നു എന്റെ വിശ്വാസം. ഈ കഥാനായികയിൽ നിന്നു അനവധി സൽഗുണങ്ങൾ മനുഷ്യർക്കു ഗ്രഹിക്കേണ്ടതുണ്ട്. സ്വാർത്ഥപരിത്യാഗം, പരോപകാരതല്പരത, ദീനദയാലുത്വം, പാപഭീരുത്വം, പിതൃഭക്തി, കർത്തവ്യകർമ്മാനുഷ്ഠാനം, ദൃഢനിശ്ചയം, അശ്രാന്തപരിശ്രമം, ദുഃഖസഹനം, യുക്തായുക്തവിവേചനം, ധൈര്യം, ഗൗരവം ഇവയെല്ലാം ആവശ്യം ഗ്രാഹ്യങ്ങളാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ." തരവത്ത് അമ്മാളുഅമ്മ