close

Book Details

Mattanmmrude Rahasyangal

Availability: In stock

ISBN: 978-93-5517-176-4

Author: Amsia

Language: malayalam

Format: Paperback

₹120 ₹129
Qty

വിചിത്രമായ സ്വപ്നങ്ങൾ കണ്ടുണരുന്ന രാത്രികളിൽ ഭയപ്പെടുന്നതിന് പകരം അവ പുസ്തകങ്ങളിൽ പകർത്താൻ കൊതിച്ചൊരു കൊച്ചുപെൺകുട്ടിയുടെ ഭൂതകാലത്തിന്റെ അക്ഷരാവിഷ്കാരമാണീ പുസ്തകം. സൃഷ്ടിക്കപെട്ട ഒരു ലോകത്തിൽ ജീവിക്കാൻ എളുപ്പമാണ്.എന്നാൽ സ്വന്തമായി ഒരു ലോകം സൃഷ്ടിക്കാൻ വളരെ ചുരുക്കം ചിലർക്കേ സാധിക്കൂ. വാക്കുകൾ കൊണ്ട് പുതിയൊരു ലോകം വായനക്കാർക്ക് വേണ്ടി സൃഷ്ടിച്ചിരിക്കുകയാണ് കഥാകാരി ഈ പുസ്തകത്തിലൂടെ.

Author Details

Amsia

Writer

ഇടുക്കിജില്ലയിലെ വാഗമണ്ണിൽ 2001 ഏപ്രിൽ 17 ന് ജനനം. രക്ഷകർത്താവ് ശോഭ മണലിക്കര, ഗവണ്മെന്റ് ചെമ്മണ്ണ് ഹൈസ്കൂളിലെ സോഷ്യൽ സയൻസ്‌ വിഭാഗം അദ്ധ്യാപികയാണ്. സെന്റ് ആന്റണിസ് എച്. എസ്‌ വെള്ളികുളം, കെ.എൻ.എം. എം.ഇ. എസ്‌ ഇടത്തല, ഗവണ്മെന്റ് എച്. എസ്. എസ് വാഗമൺ,സെന്റ് ജോസഫ് എച്. എസ്. എസ് വിളക്കുമാടം. സെന്റ് മേരീസ്‌ എച്. എസ്.എസ് തീക്കോയി എന്നിവിടങ്ങളിൽനിന്നായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. നിലവിൽ ഇടുക്കിയിലെ സെന്റ് ജോൺസ് ഫാർമസ്യുട്ടിക്കൽ സയൻസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.