Sedunath Prabhakar
Writerഎറണാകുളം ജില്ലയിലെ കോതമംഗലത്ത് ജനിച്ചു. കോതമംഗലത്തും, പിന്നീട് ബറോഡയിലും ചിത്രകലാ പഠനം. ഗുജറാത്തിൽ, ദ്വാരകക്ക് അടുത്തുള്ള പ്രസിദ്ധ ജൈന ക്ഷേത്രമായ ആരാധനാ ധാമിലെ ആർട്ട് ഗാലറിയിലെ മുഴുവൻ ചിത്രങ്ങളും വരച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും സോളോ എക്സിബിഷനുകൾ നടത്തി. ഡൽഹിയിലും രാജ്‌കോട്ടും ഗ്രൂപ്പ് എക്‌സിബിഷനുകളിൽ പങ്കെടുത്തു. കോളേജ് കാലത്ത് തന്നെ കഥകൾ എഴുതി തുടങ്ങി. മാതൃഭൂമി, കലാകൗമുദി, കുങ്കുമം സമകാലിക മലയാളം എന്നീ വാരികകളിൽ കഥകൾ പ്രസിദ്ധീകരിച്ചു. 2001 ൽ ആദ്യ നോവൽ ആയ 'ഭ്രൂണം' പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. 2009 ൽ ഓസ്ട്രേലിയയിലേക്ക് കുടിയേറി. മെൽബണിലെ പ്രധാന ഗ്രൂപ്പ് എക്സിബിഷനുകളിൽ സ്ഥിരമായി പങ്കെടുക്കുന്നു. 2015 ൽ, ഓസ്ട്രേലിയയുടെ ചരിത്രത്തിലെ 50 വ്യക്തിത്വങ്ങളെ 50 മീറ്റർ നീളമുള്ള ഒറ്റ ക്യാൻവാസിൽ പകർത്തിക്കൊണ്ട്, 'പ്രൈഡ് ഓഫ് ഓസ്‌ട്രേലിയ' എന്ന പൊട്രൈറ്റ് സീരീസിന്റെ സോളോ എക്സിബിഷൻ മെൽബണിൽ നടത്തി. ഓസ്ട്രേലിയൻ ചരിത്രത്തിൽ ആദ്യമായി 'പ്രൈഡ് ഓഫ് ഓസ്ട്രേലിയ ' വിക്ടോറിയൻ പാർലിമെന്റിൽ പ്രദർശിപ്പിക്കാൻ ക്ഷണിക്കപ്പെട്ടു. 2017 ൽ പാർലമെന്റിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്ത പ്രദർശനം, സ്പീക്കർ ഉദ്ഘാടനം ചെയ്തു. അതേ വർഷം തന്നെ, ഒമാന്റെ 47 മത് national day യോട് അനുബന്ധിച്ച്, സുൽത്താനേറ്റിന്റെയും ഒമാനിലെ ഇന്ത്യൻ എംബസിയുടെയും പ്രത്യേക ക്ഷണപ്രകാരം, മസ്കറ്റിൽ Fine arts of Oman ൽ ചിത്രപ്രദർശനം നടത്തി. 2022 ൽ ഇന്ത്യൻ എംബസി, ഒമാൻ വീണ്ടും സേതുനാഥിന്റെ ചിത്രങ്ങളുടെ പ്രദർശനം നടത്തുകയും, അവ എംബസിയുടെ പ്രധാന ഹാളിൽ സ്ഥിരമായി ഡിസ്പ്ലേ ചെയ്യുകയും ചെയ്തു. ഇന്ത്യൻ മിത്തോളജിയെയും ഗാന്ധിയെയും അവലംബിച്ചു കൊണ്ടുള്ള contemporary series ആണ് പുതിയ പെയിന്റിംഗുകൾ. അവ ഇതിനോടകം മാധ്യമ ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു ഇടവേളക്ക് ശേഷം, വീണ്ടും എഴുത്തിൽ സജീവമായിരിക്കുകയാണ്. രണ്ടാമത്തെ നോവൽ ആണ് 'പേര് ശ്രീരാമൻ'.