Yama
Writerതിരുവനന്തപുരത്തു ജനനം. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമ, നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ,ഡൽഹി എന്നിവിടങ്ങളിൽ പഠനം. അഭിനയം, തിരക്കഥാ രചന, തിയേറ്റർ എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. 2008-ൽ കേരള സംഗീത നാടക അക്കാദമിയുടെ അമച്വർ നാടകമത്സരത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. 2009 -ൽ 'ക്ലാസിക്കൽ പെർഫോമൻസുകളിലെ മൂകാഭിനയം' എന്ന വിഷയത്തിന്റെ ഗവേഷണത്തിനായി ഇൻലാക് സ്‌കോളർഷിപ്പ് ലഭിച്ചു. 'പിപീലിക' എന്ന നോവലും 'പാലം കടക്കുമ്പോൾ പെണ്ണുങ്ങൾ മാത്രം കാണുന്നത്', 'വായനശാലാ വിപ്ലവം' എന്നീ കഥാസമാഹാരങ്ങളും പുസ്തകങ്ങളായുണ്ട്.