Rafeek Pattery
Writerപൊന്നാനി താലൂക്കിലെ പെരുമ്പടപ്പിൽ ജനനം. ആദ്യ കഥ "പലായനം" സംസ്ഥാന തല പുരസ്കാരം നേടിയ "കണ്ണീർ പൂക്കൾ" എന്ന ചെറുകഥയെ ആസ്പദമാക്കി ആദ്യ തിരക്കഥ രചിച്ചു. തുടർന്ന് : (പ്രഥമ പത്മരാജൻ പുരസ്കാരം ലഭിച്ച) മൗനനൊമ്പരം അടക്കം പതിനഞ്ചോളം ഡോക്യുമെന്ററി ചിത്രങ്ങൾക്കും "നിർഭയ" (കേരള സർക്കാർ ആയുഷ്മിഷൻ) അടക്കം ഇരുപതോളം ടെലി ചിത്രങ്ങൾക്കും തിരക്കഥ രചിച്ചു. ചെറുകഥയ്ക്കുള്ള മൂന്നു പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ട് ഉണ്ട്. പ്രഥമ മഹാത്മ സാഹിത്യ പുരസ്ക്കാരം "ഘടികാര നീതി" എന്ന ചെറുകഥാ സമാഹാരത്തിന് ലഭിച്ചു. തേജസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രാഫിയിൽ നിന്നും ഫോട്ടോഗ്രാഫിയിലും പ്രിന്റിങ്ങിലും ഡിപ്ലോമ നേടി തുടർന്ന് ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രാഫിയിൽ ഉപരി പഠനം. തമിഴ് നാട് വൈൽഡ് ലൈഫ് ഫൌണ്ടേഷനു വേണ്ടി പ്രവർത്തിച്ചു. തുടർന്ന്, നിരവധി പരസ്സ്യ ഫാഷൻ ഡോക്യൂമെന്റേഷൻ സ്റ്റോക്ക് ഫോട്ടോഗ്രാഫി കമ്പനികൾക്ക് വേണ്ടി പ്രവർത്തിച്ചു. കൂടാതെ ഫോട്ടോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ടുകൾക്കു വേണ്ടി ക്ലാസ്സുകൾ എടുക്കുന്നു, ഫോട്ടോഗ്രാഫി വർക്ക്ഷോപ്പുകളും ചെയ്തു വരുന്നു. കേരളത്തിനകത്തും പുറത്തും ഉള്ള മാധ്യമങ്ങൾക്കു വേണ്ടിയും പ്രവർത്തിക്കുന്നതോടൊപ്പം സൗത്ത് ഇന്ത്യൻ ഫിലിം ഇന്റസ്ട്രിയിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുന്നു.