close

Book Details

Kuttikathakalum Chithrangalum

Availability: In stock

ISBN: 978-93-87398-09-2

Author: Vladimir Suteev

Language: malayalam

Format: Hardcover

₹490 ₹499
Qty

പഴയ സോവിയറ്റ് യൂനിയനിൽ നിന്നും ഇവിടേക്ക് അച്ചടി ച്ചെത്തിയ മനോഹരമായ ചിത്രങ്ങൾ സഹിതം നല്ല മേനിക്കടലാസിലുള്ള സോവിയറ്റ് പുസ്തകങ്ങൾ ഇന്നും പലർക്കും മറക്കാനാവാത്ത ഒരു വായനാനുഭവമാണ്. ആ കഥകളും ചിത്രങ്ങളും അക്കാലത്ത് ലോകമെമ്പാടും ഉള്ള വായനക്കാരുടെ ഹൃദയം കവർന്നു. സോവിയറ്റ് യൂനിയൻ ഇല്ലാതായതോടെ സോവിയറ്റ് കഥകളെല്ലാം ഗൃഹാതുരമായ നറുംസ്മരണകൾ മാത്രമായി. ആ പുസ്തകങ്ങൾക്കുവേണ്ടി വായനക്കാർ കൂടെക്കൂടെ അന്വേഷിക്കുന്നുണ്ടായിരുന്നു.അങ്ങനെയാണ് കുറച്ചു പുസ്തകങ്ങൾ ഞങ്ങൾ പുനഃപ്രസിദ്ധീകരിച്ചത്.ആ ശ്രമത്തെ വായനക്കാർ അകമഴിഞ്ഞു പിന്തുണച്ചു. മഹത്തായ ഒരു രാജ്യത്തിന്റെ മഹത്തായ ഒരു സാഹിത്യ പദ്ധതിയുടെ ആഴവും പരപ്പും മനസ്സിലാക്കാൻ ആ ശ്രമത്തിലൂടെ ഞങ്ങൾക്കു കഴിഞ്ഞു. നൂറു കണക്കിന് ഭാഷകളിലേയ്ക്ക്, അനേകം രാജ്യങ്ങളിലേയ്ക്ക് സോവിയറ്റ് കഥകൾ അക്കാലത്തു പരിഭാഷയായി സഞ്ചരിച്ചു. ഇന്ത്യയിൽ തന്നെ എല്ലാ പ്രധാനപ്പെട്ട ഭാഷകളിലേക്കും സോവിറ്റ് കഥകൾ മൊഴി മാറി എത്തി. അവയെല്ലാം ചരക്കുകളായല്ല ഒരു സംസ്കാരമായാണ് ഇവിടെ വന്നെത്തിയത്. മലയാളത്തിൽ ഇൻസൈറ്റ് പബ്ലിക്ക ചില സോവിയറ്റ് പുസ്തകങ്ങൾ പുനപ്രസിദ്ധീകരിച്ചപ്പോൾ കിട്ടിയ പിന്തുണ ആണ് ഇന്ത്യൻ ഭാഷകളിൽ ഇറങ്ങിയ സോവിയറ്റ് പുസ്തകങ്ങൾ വീണ്ടും അതേപടി പുനഃപ്രസിദ്ധീകരിക്കുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുക്കാൻ ഞങ്ങൾക്ക് ധൈര്യം നൽകിയത്. പിന്തുണച്ചവർക്ക് നന്ദി. e- ബുക്കും സ്‌കാൻ ചെയ്ത കോപ്പിയും വായിച്ച് വായനക്കാർ ഇനി അതൃപ്തരാവേണ്ട. അതേ പുസ്തകം ചൂരും ചൂടും പോവാതെ ഇൻസൈറ്റ് നിങ്ങളുടെ കൈകളിൽ എത്തിക്കുന്നു. സോവിയറ്റ് കഥകളുടെ പുനരവതരണം.

Author Details

Vladimir Suteev

Writer

Vladimir Grigorevich Suteev was a Russian author, artist and animator who primarily wrote stories for children. He was among the founders of the Soviet animation industry.