close

Book Details

Crime File

Availability: In stock

ISBN: 978-93-5517-269-3

Author: Sunil Gopalakrishnan

Language: malayalam

Format: Paperback

₹140 ₹149
Qty

വിമോചനത്തിനായുള്ള വ്യഗ്രത നിറഞ്ഞുനിൽക്കുന്ന എട്ടു കഥകളുടെ സമാഹാരം. ബാധയേറ്റാലെന്നതുപോലുള്ള വന്യമായ ആവേശം ഈ സമാഹാരത്തിലെ ഓരോ കഥകളെയും ചൂഴ്ന്നു നിൽക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ പ്രവർത്തിയെയും വികാര വിചാരങ്ങളെയും ഈ കാടിരുട്ട് ആകമാനമായി സ്വാധീനിക്കുന്നു. അമർച്ച ചെയ്യപ്പെട്ട അബോധ കാമനകളുടെ ശക്തമായ ആവിഷ്‌കരണവും കഥാപാത്ര രൂപീകരണത്തിൽ പുലർത്തുന്ന സാധാരണമല്ലാത്ത സൂക്ഷ്മതയുമാണ് ഈ സമാഹാരത്തിന്റെ മുഖമുദ്രയാവുന്നത്.

Author Details

Sunil Gopalakrishnan

Writer

ചേർത്തലയ്ക്ക് അടുത്ത് തുറവൂരിൽ ഗോപാലകൃഷ്ണൻ ആനന്ദവല്ലി ദമ്പതിമാരുടെ മകനായി 01-06-1978ൽ ജനിച്ചു. തുറവൂർ ടി.ഡി. എച്ച്. എസ്. എസ് ൽ സ്കൂൾ പഠനം. അതിനുശേഷം ചേർത്തല എസ്. എൻ കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലടി ശ്രീ ശങ്കര യൂണിവേഴ്സിറ്റികളിൽ പഠനം. മലയാളത്തിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം കേരളാ പ്രസ്സ് അക്കാഡമിയിൽ നിന്നും ജേർണലിസത്തിൽ ഡിപ്ലോമ. പരസ്യ മേഖലയിൽ കോപ്പിറൈറ്റർ ആയും, ക്രിയേറ്റീവ് ഡയറക്ടർ ആയും 15 വർഷം തൊഴിൽ ചെയ്തു. ഇപ്പോൾ മലയാള ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നു. 2010 മുതൽ സമകാലിക മലയാളം, മാതൃഭൂമി, മാധ്യമം ആഴ്ചപതിപ്പുകളിൽ കഥകൾ പ്രസിദ്ധീകരിച്ചു.