close

Book Details

Homestay

Availability: In stock

ISBN: 978-93-5517-193-1

Author: Sunil Cheriakudy

Language: malayalam

Format: Paperback

₹150 ₹160
Qty

"മലയാളസാഹിത്യത്തിന്റെ പുതിയ വളർച്ചകളിൽ പങ്കെടുക്കുന്ന പുതുതലമുറ എഴുത്ത്, മലയാളി കുടിയേറ്റസമൂഹങ്ങളിൽനിന്ന് പുറപ്പെട്ടു തുടങ്ങിയതിന്റെ നല്ല ഉദാഹരണങ്ങളാണ് സുനിൽ ചെറിയകുടിയുടെ ഈ സമാഹാരത്തിലെ കൃതികൾ. ന്യൂസിലണ്ടിന്റേയും ആസ്ത്രേലിയയുടേയും മണ്ണിൽനിന്നുള്ള അദ്ദേഹത്തിന്റെ കഥകൾ, ഭൂഖണ്ഡങ്ങൾ താണ്ടി വികസിച്ചുകൊണ്ടിരിക്കുന്ന മലയാള എഴുത്തിന്റെ അതിരുകളെ അടയാളപ്പെടുത്തുന്ന രചനകളാണ്. പരദേശസമൂഹത്തിന്റെ പശ്ചാത്തലത്തിൽ ചുരുളഴിയുന്ന ഈ കഥകൾ, ഭാഷയിലും ശില്പത്തിലും പുതിയ സാധ്യതകൾ തേടുന്നു. അവ സമകാലികമായ മലയാള ചെറുകഥയുടെ ഊർജ്ജസ്വലമായ പ്രവാഹത്തിലേക്കുള്ള മികച്ച സംഭാവനകളാണ്." -സക്കറിയ

Author Details

Sunil Cheriakudy

Writer

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ ജനനം. 2008-ൽ കേരള-റവന്യൂവകുപ്പിൽനിന്നു ശൂന്യവേതനാവധിയെടുത്ത് കുടുംബത്തോടൊപ്പം ന്യൂസീലാൻഡിലേക്കു കുടിയേറി. 2019-വരെ വെല്ലിങ്ടൺ മെട്രോറെയിലിൽ ഉദ്യോഗസ്ഥനായിരുന്നു. ആദ്യകഥാസമാഹാരമായ ‘ലാസ്റ്റ്സ്റ്റേഷന്‍’ 2018-ൽ പ്രസിദ്ധീകരിച്ചു. അതിലെ ‘ബാലന്റെ ഗ്രാമം’ എന്ന കഥയെ ആസ്പദമാക്കിയുള്ള ഹ്രസ്വചിത്രം, 2017ലെ മികച്ച ഹ്രസ്വചിത്രത്തിനുള്ള കേരളസർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയിരുന്നു. 2019 ഫെബ്രുവരിമുതൽ ആസ്ത്രേലിയയിലെ ബ്രിസ്ബനിൽ താമസിച്ചുവരുന്നു. ഭാര്യ: ഷൈനി സുനിൽ മക്കൾ: ഡോൺ, മിഷേൽ, എസ്റ്റെൽ.