Sreeni Balusseri
writerസ്വദേശം കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി. 1972 മുതൽ എഴുതി വരുന്നു. 1988ൽ കോഴിക്കോട് നഗരസഭാ കാര്യാലയത്തിൽ ജോലിയിൽ പ്രവേശിച്ചു. 2009ൽ വിരമിച്ചു. ആനുകാലികങ്ങളിൽ 50 ഓളം നോവലുകൾ 500ലേറെ കഥകൾ 100ലേറെ ലേഖനങ്ങൾ. 30 പുസ്തകങ്ങൾ. പ്രധാന കൃതികൾ: കുരുന്നാളി, സാലഭഞ്ജിക, വിഷക്കരു, ഗാന്ധിക്കുറുപ്പും കാക്കകളും, പ്രജായാനം, പരകായം, റേഡിയോ, വക്കുപൊട്ടിയ ജീവിതങ്ങൾ, മരിച്ചുചെല്ലുമിടം, പരകായം, കത്തുന്ന കൈരളി 60ൽ ഒരു തിരക്കഥ, ജീവിച്ചിരിക്കുന്നു, നീര്, “ട്ട’’ (നോവലുകൾ) സൂര്യചുംബനം (4 നോവലെറ്റുകൾ) മഹാനായ കള്ളൻ (മൂന്ന് നോവലെറ്റുകൾ) മഞ്ചാടി, മാനികിൻ, അന്തി (കഥാസമാഹാരം) നർമ്മചൂർണം (ഹാസ്യകഥകൾ) റെയ്ഞ്ച്പോയഭഗവാൻ (യുക്തിവാദം) ചിന്തുവിന്റെ ഗുഹായാത്ര, നിർമ്മല്ലൂർ കാട്ടിലെ വിരുന്നുകാർ, സ്വർണ്ണക്കൂടും ചങ്ങലയും, രക്ഷകന്റെ ഇന്ദ്രജാലം, രണ്ടു കൂട്ടുകാരികൾ, മഞ്ഞപ്പുഴയുടെ കണ്ണുനീർ (ബാലനോവലുകൾ) ചിന്തുവിന്റെ ഗുഹായാത്രയ്ക്ക് 2000-ലെ ഭീമാ സ്മാരക അവാർഡും 2001-ലെ സംസ്ഥാന ബാലസാഹിത്യ അവാർഡും. 2018-ൽ പരകായം നോവലിന് ആർ.കെ. രവിവർമ്മ സ്മാരകപുരസ്കാരം, മികച്ച നോവലിസ്റ്റിന് ആലപ്പുഴ നവോത്ഥാന സംസ്കൃതിയുടെ നവോത്ഥാന ശ്രേഷ്ഠ പുരസ്കാരം, അന്തി എന്ന ചെറുകഥയ്ക്ക് ധാർമ്മികതാ മാസികയുടെ രചനാപുരസ്കാരം. മരിച്ചുചെല്ലുമിടം എന്ന നോവലിന് 2020ലെ പി.ശാന്താദേവി പുരസ്കാരം.