close

Book Details

Ottappettavarude Railway Station

Availability: In stock

ISBN: 978-93-91006-47-1

Author: Gokul Raj

Language: malayalam

Format: Paperback

₹90 ₹99
Qty

Also available on:

  • flipkart

ഉന്മാദികളുടെ ലോകമാണ് ഗോകുൽരാജ് തന്റെ കഥകളിൽ സൃഷ്ടിക്കുന്നത്. ലോകത്തെ പകച്ചുനോക്കുന്നവരും, ലോകത്തിൽ വിലാസമന്വേഷിക്കുന്നവരും, ജീവിതവേപഥു പൂണ്ടവരും അവരിലുണ്ട്. ഒന്നോർത്താൽ എല്ലാ ജീവിതങ്ങളും ഉന്മാദത്തിന്റെ ഓരോരോ പിടച്ചിലുകളാണ് എന്ന് ഓർമിപ്പിക്കുകയാണ് ഈ കഥകൾ. ഒറ്റപ്പെട്ടവരുടെ റെയിൽവേസ്റ്റേഷനിൽ തന്നെ എത്രയെത്ര വിചിത്ര മനുഷ്യർ! അവരുടെ ശബ്ദങ്ങളെ വിഴുങ്ങിക്കൊണ്ട് തീവണ്ടികൾ കടന്നു പോകുന്നു. ഉന്മാദഗന്ധമുള്ള ഈ കഥകളിൽ നാം കാണുന്ന മനുഷ്യരും കാണാത്ത ജീവിതങ്ങളുമുണ്ട്. _വി.ആർ. സുധീഷ്

Author Details

Gokul Raj

Writer

1998 ജൂൺ 20 ന് കോഴിക്കോട് ജില്ലയിലെ അന്നശ്ശേരിയിൽ സുഷയുടെയും ബാബുരാജിന്റെയും മകനായി ജനിച്ചു. 2016-2019 കാലഘട്ടത്തിൽ, ശ്രീനാരായണ ഗുരു കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ ഹ്രസ്വചിത്രങ്ങൾ ചെയ്ത് നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കി. 2019 ൽ, വൈഷ്ണവ് എച്ച് നോടൊപ്പം തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ സ്വതന്ത്രചലച്ചിത്രം 'ഡൊമസ്റ്റിക് ഡയലോഗ്സി'ന്റെ പ്രഥമപ്രദർശനം കാഴ്ച്ച-നിവ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടന്നു. അതേവർഷത്തെ ജാർഖണ്ഡ് ഇന്റർനാഷണൽ ഫിലിം അവാർഡ്‌സിൽ മികച്ച നവാഗത സംവിധായകർക്കുള്ള പുരസ്‌കാരം നേടി. രണ്ടാമത്തെ ചലച്ചിത്രമായ 'ഉഴലി'ന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.