close

Book Details

Asanthiyude Kazhchakal

Availability: In stock

ISBN: 978-93-5517-205-1

Author: C. V. Ramesan

Language: malayalam

Format: Paperback

₹240 ₹249
Qty

സമൂഹം നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും എക്കാലവും ചലച്ചിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ലോകമഹായുദ്ധങ്ങൾ, നാസി അക്രമങ്ങൾ, മത/ജാതി ഭീകരത തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിൽ നടന്ന സംഘർഷങ്ങൾ ശക്തവും തീവ്രവുമായി ആവിഷ്‌ക്കരിച്ചുകൊണ്ടാണ് ചലച്ചിത്രകല നിലനിന്നിരുന്നത്. അതേ രീതിയിൽ, സമകാലീനലോകം നേരിട്ടുകൊണ്ടിരിക്കുന്ന സംഘർഷങ്ങളും, അവ വ്യക്തികളിലും സമൂഹങ്ങളിലുമുണ്ടാക്കുന്ന ദുരന്തങ്ങളൂം അശാന്തിയും ദൃശ്യവൽക്കരിച്ചുകൊണ്ടാണ് ചലച്ചിത്രം മുമ്പോട്ട് പോകുന്നതെന്ന തിരിച്ചറിവോടെയാണ് ലോകസിനിമയിലെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഈ പഠനങ്ങൾ വായനക്കാർക്ക് മുമ്പിലെത്തുന്നത്.

Author Details

C. V. Ramesan

writer, teacher

1959 ൽ, കോഴിക്കോട് ജില്ലയിൽ, വടകര താലൂക്കിലെ പതിയാരക്കരയിൽ ജനനം. ഗവ.മടപ്പള്ളി കോളേജ്, ഗവ.ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം, കോഴിക്കോട്, ചേളന്നൂർ ശ്രീനാരയണഗുരു കോളേജിൽ ഗണിതശാസ്ത്ര അദ്ധ്യാപകനായി 1983 മുതൽ 2015 വരെ ജോലി ചെയ്തു. മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സിനിമയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്നു . പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ: ഗണിതത്തിന്റെ അത്ഭുതലോകം, അതിജീവനത്തിന്റെ കാഴ്ചകൾ, സത്യജിത് റായ് (എഡി.), കിം കി ഡുക്ക് (എഡി.), പാലസ്തീൻ സിനിമ. ഭാര്യ: ചിത്രലേഖ വി.വി. മകൻ : അഭിഷേക് സി.വി. വിലാസം : സാവേരി, പതിയാരക്കര പി.ഓ. വടകര, കോഴിക്കോട് ജില്ല, 673105 ഫോൺ : 7907525440/9447636672 ഇമെയിൽ വിലാസം : ramesancv@gmail.com