close

Book Details

Arude Keralam?

Availability: Not available

ISBN: 978-93-5517-196-2

Author: Dinesan Vadakkiniyil

Language: malayalam

Format: Hardboard

₹240 ₹250
Qty

ആരുടെ കേരളം എന്ന ചോദ്യത്തോടെ തുടങ്ങുന്ന ഈ പുസ്തകം കേരളത്തിന്റെ യഥാർത്ഥ ഉടമയെ/അവകാശിയെ തേടിയുള്ള ചരിത്രാന്വേഷണമല്ല. മറിച്ച്, ഇതുവരെയുണ്ടായ കേരള ചരിത്രരചനകൾ അവലംബിച്ച സിദ്ധാന്തങ്ങളും രീതിശാസ്ത്രങ്ങളും അതിൽ അന്തർലീനമായ മുൻവിധികളാലും സങ്കല്പങ്ങളാലും ചട്ടക്കൂടിനാലും ചരിത്രത്തിൽനിന്നും ഒഴിവാക്കിയതാരെയൊക്കെ, എന്തൊക്കെ, എങ്ങനെയൊക്കെ എന്ന അന്വേഷണമാണ്. അതുകൊണ്ട്, ഈ പുസ്തകം ചരിത്രവിജ്ഞാനീയം എന്തിനു ശ്രദ്ധാവിഷയമാക്കണമെന്നു പറയാൻ ശ്രമിക്കുന്ന ഒരു ഉദ്യമമായി കണക്കാക്കാം. ചരിത്രം എന്ന ജ്ഞാനരൂപത്തിന്റെ സ്വീകാര്യതയെപ്പറ്റി കഴിഞ്ഞ ഒന്നു-രണ്ടു പതിറ്റാണ്ടുകളായി ഉയർന്നുവന്ന സംശയങ്ങളും അതിനു ചില ചരിത്രകാരന്മാർ നൽകിയ മറുപടികളുമാണ് അത്തരത്തിലൊരു ഉദ്യമത്തിനു മുതിരാനുണ്ടായ സന്ദർഭം. ചരിത്രജ്ഞാനം ഏവർക്കും സ്വീകാര്യമായ ഭൂതകാല യാഥാർത്ഥ്യത്തെ അതേപടി കണ്ടെത്തുകയും അവതരിപ്പിക്കുകയും ചെയ്യുന്ന വിദ്യയല്ലെങ്കിലും രീതിശാസ്ത്ര ദൃഢതയാലുണ്ടാക്കപ്പെടുന്നതുകൊണ്ടും സൈദ്ധാന്തിക പിൻബലത്തിൽ പൊതുനിയമങ്ങൾ കണ്ടെത്താൻകഴിയുന്നവയായതുകൊണ്ടും അത് സ്വീകാര്യമായതും വസ്തുനിഷ്ഠമായതുമായ ജ്ഞാനരൂപമായി നിലനിൽക്കുമെന്ന് വാദിക്കപ്പെട്ടു. അങ്ങനെ വരുമ്പോൾ ചരിത്രജ്ഞാനത്തേക്കാൾ, ഒരുതരത്തിൽ ഉപരിപഠനമെന്നു തോന്നിക്കുന്ന, ചരിത്രവിജ്ഞാനീയമെന്ന വിഷയത്തെ പ്രശ്‌നവത്കരിക്കേണ്ടി വരുമെന്ന തോന്നലുണ്ടായി. ഈ പുസ്തകത്തിലെ ലേഖനങ്ങൾ ഉറവെടുക്കുന്നത് ആ തോന്നലിൽനിന്നാണ്. എന്നുവെച്ച് നാളിതുവരെയുണ്ടായ കേരളചരിത്രരചനകളെല്ലാം അർത്ഥശൂന്യമാണെന്നും പാടേ തള്ളിക്കളയേണ്ടതാണെന്നും വാദിക്കുന്ന ഒരു ഗ്രന്ഥമല്ല ഇത്. അവയിൽ പലതും ചില കാഴ്ചകൾ തന്നിട്ടുണ്ട്. ചില കാഴ്ചപ്പാടുകൾ പുതുതായുണ്ടാക്കുന്നതിന് പരോക്ഷപ്രേരണയായി വർത്തിച്ചിട്ടുണ്ട്. ചില ചരിത്രകാരന്മാർ തങ്ങളുടെ സൈദ്ധാന്തികകാഴ്ചപ്പാട് കാലത്തിന്റെ മാറ്റത്തിനനുസരിച്ചു പുതുക്കിപ്പണിതുകൊണ്ട് ആലോചനകൾക്കു മൂർച്ച കൂട്ടുകയും നാളതുവരെ ചരിത്രത്തിൽ ഇടം കിട്ടാത്ത ഘടകങ്ങൾക്ക് ഇടം നൽകുന്നതിൽ വിജയിക്കുകയും ചെയ്തിട്ടുമുണ്ട്. എന്നാൽ, കാലികമായി ചരിത്രകാരന്മാർ തങ്ങളുടെ രീതിശാസ്ത്രവും സൈദ്ധാന്തിക ചട്ടക്കൂടും മാറ്റിക്കൊണ്ടിരിക്കുമ്പോഴും ചിലകാഴ്ചപ്പാടുകൾ/ധാരണകൾ അവിഘ്‌നം തുടരുന്നതു കാണാം. ഈ തുടർച്ചകളാണ് ചില പ്രതീതികളുടെ തുടർച്ച ഉറപ്പാക്കുന്നതും ചരിത്രരചനയുടെ ആന്തരികപ്രശ്‌നങ്ങൾക്കു നിമിത്തമാവുന്നതും. ഇത്തരം പൂർവധാരണകൾ എന്തൊക്കെയാണെന്നും ഇവ ചരിത്രകാരന്മാരുടെ ആലോചനയെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നുവെന്നും ചർച്ചചെയ്യുന്നതിനുള്ള ഒരു ചെറിയ പരിശ്രമമാണ് ഇവിടെ നടത്തുന്നത്.

Author Details

Dinesan Vadakkiniyil

Writer

കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവണ്മെന്റ് വിമൻസ് കോളേജിൽ ചരിത്രവിഭാഗത്തിൽ അധ്യാപകനാണ്. നോർവെയിലെ ബർഗൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി.എച്ച്.ഡി. യു.ജി.സിയുടെ റിസർച്ച് അവാർഡും ICSSR ന്റെ റിസർച്ച് ഗ്രാന്റും ലഭിച്ചിട്ടുണ്ട്. ബർഗൻ യൂണിവേഴ്‌സിറ്റിയിലെ സോഷ്യൽ ആന്ത്രപ്പോളജി വിഭാഗത്തിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തി.സ്വിറ്റ്സർലാന്റിലെ Centro Incontri Umani യിൽ റസിഡന്റ് ഫെലോ ആയിരുന്നു. ഇംഗ്ളീഷിലും മലയാളത്തിലും ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'അനുഷ്ഠാനം, കാലം, സമൂഹം: തെയ്യത്തെ ആധാരമാക്കി ചില അന്വേഷണങ്ങൾ', 'ഇസ്ലാമും കേരളവും: സംസ്കാരം, രാഷ്ട്രീയം '(അബ്ദുല്ല അഞ്ചില്ലത്തിനോടൊപ്പം) എന്നിവ കൃതികൾ