close

Book Details

Bhouthika Kauthukam COMBO OFFER

Availability: In stock

ISBN:

Author: Yakov Perelman

Language: malayalam

Format: Hardboard

₹850 ₹1200
Qty

പ്രശസ്ത സോവിയറ്റ് ശാസ്ത്രപ്രചാരകനായിരുന്ന യാക്കൊവ് പെരെൽമാൻ രചിച്ച ഈ കൃതിയുടെ നൂറുകണക്കിന് പതിപ്പുകൾ ഇതിനകം ഇറങ്ങിയിട്ടുണ്ട്. തികച്ചും സാധാരണവും, അതേസമയം തന്നെ അർത്ഥഗംഭീരവുമായ വസ്തുതകളേയും പ്രതിഭാസങ്ങളേയും തിരഞ്ഞെടുക്കാനുള്ള ഗ്രന്ഥകാരന്റെ അസാമാന്യപാടവമാണ് ഇതിന്റെ വിജയത്തിനു നിദാനം. ലളിതവും രസകരവുമായ രീതിയിൽ ആധുനികഭൗതികത്തിന്റെ അടിസ്ഥാനതത്വങ്ങളെ വിവരിക്കുന്ന ഈ പുസ്തകം വായനക്കാരെ ശാസ്ത്രീയമായി ചിന്തിക്കാൻ ശീലിപ്പിക്കുന്നു.

Author Details

Yakov Perelman

Writer

പ്രസിദ്ധനായ റഷ്യൻ ശാസ്ത്ര സാഹിത്യകാരനും ഒട്ടേറെ ജനപ്രിയ ശാസ്ത്ര കൃതികളുടെ കർത്താവും ആണ് യാക്കോവ് ഇസിദോരോവിച് പെരൽമാൻ (ഡിസംബർ 4, 1882 – മാർച്ച് 16, 1942). പോളണ്ടിലെ ബയാലിസ്തോക്ക് (Białystok) എന്ന പട്ടണത്തിൽ 1882 ൽ ആണ് പെരൽമാൻ ജനിച്ചത്‌. 1909-ൽ സെന്റ്‌ പീറ്റർസ് ബർഗ് ഫോറെസ്ട്രി ഇൻസ്ടിട്യൂട്ടിൽ നിന്ന് ഫോറസ്റ്റർ ഡിപ്ലോമ നേടി. “ഫിസിക്സ് ഫോർ എന്റർടെയിന്മെന്റ്” എന്ന കൃതിയുടെ വൻജനപ്രീതി അദ്ദേഹത്തെ പ്രസിദ്ധനാക്കി. അദ്ദേഹത്തിന്റെ കൃതികൾ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. പ്രസിദ്ധ ശാസ്ത്രജ്ഞനായ കോൺസ്റ്റാന്റിൻ സിയോൾക്കോവ്സ്കിയെ പെരെൽമാൻ വളരെ സ്വാധീനിച്ചിട്ടുണ്ട്. പെരെൽമാൻ സോവിയറ്റ് പാഠപുസ്തകങ്ങളിലും മാസികകളിലും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ‘പ്രകൃതിയും മനുഷ്യരും’ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരെന്ന നിലയ്ക്ക് നല്ല പ്രവർത്തനം കാഴ്ചവെച്ചു. 1942ൽ ലെനിൻഗ്രാഡ് ജർമ്മനി വളഞ്ഞ സമയത്ത് പട്ടിണി മൂലമായിരുന്നു അദ്ദേഹം മരണമടഞ്ഞത്. 1941 സെപ്റ്റംബറിൽ ആരംഭിച്ച ജർമ്മൻ ഉപരോധം 1944 ജനുവരി 27 വരെ 872 ദിവസം തുടർന്നു. നീണ്ടുനിന്ന ഈ ഉപരോധത്തിൽ 11 ലക്ഷത്തോളം ആളുകളാണു മരണമടഞ്ഞത്.