close

Book Details

Palukurumbar: Chinthayum Bhashayum

Availability: In stock

ISBN:

Author: Dr. K. Sampreetha

Language: malayalam

Format: Paperback

₹230 ₹230
Qty

പാലുകുറുമ്പരുടെ സങ്കല്പനതലത്തിലും ഭാഷയിലും നിലനിൽക്കുന്ന ജൈവവൈവിധ്യവും അതിന്റെ സാമൂഹികതയും സർഗതേജസ്സുള്ള ഗവേഷണമേഖലയാക്കി മാറ്റുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ മാറ്റ്. ഉത്തരാധുനികമെന്ന് വിശേഷിപ്പിക്കാവുന്നൊരു പുത്തൻ രീതിശാസ്ത്രം മുന്നോട്ടുവെച്ചുകൊണ്ടാണ് പാലുകുറുമ്പഭാഷയെ പഠിക്കുന്നത്. അതിനാൽ കാനനവൈവിധ്യങ്ങളുടെ മൊഴിയടയാളമായി ഈ പുസ്തകം മാറുന്നു. അവതാരിക: ഡോ. പി. എം. ഗിരീഷ്

Author Details

Dr. K. Sampreetha

Teacher, Dancer, Poet

പാലക്കാട്‌ ജില്ലയിലെ തൃപ്പലമുണ്ടയില്‍ ജനനം. അമ്മ ഡി. ദ്രൗപതി, അച്ഛന്‍ എന്‍.കേശവന്‍. ചിറ്റൂര്‍ ഗവണ്മെന്റ് കോളേജ്, തൃശ്ശൂര്‍ പി.ജി.സെന്റര്‍, ഹോളി ഫാമിലി ബി എഡ്‌ കോളേജ് കൊടുവായൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മലയാളത്തില്‍ ഉപരിപഠനം. മദ്രാസ്‌ സര്‍വകലാശാല മലയാളവിഭാഗത്തില്‍ നിന്നും ഡോ.പി.എം.ഗിരീഷിന്റെ മേല്‍നോട്ടത്തില്‍ പി.എച്ച്.ഡി. നേടി. ചെന്നൈ ആശാന്‍ മെമ്മോറിയല്‍ കോളേജില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ മദ്രാസ്‌ സര്‍വകലാശാല മലയാളവിഭാഗത്തില്‍ ഗസ്റ്റ്‌ അധ്യാപിക. അറിയപ്പെടുന്ന മോഹിനിയാട്ടനര്‍ത്തകിയും കവയിത്രിയുമായ സംപ്രീതയുടെ കവിതാസമാഹാരങ്ങള്‍: ഇലയിടം (ഒലിവ് ബുക്സ്, കോഴിക്കോട് 2007), നീറ്റെഴുത്ത് (കേരളസാഹിത്യഅക്കാദമി കനകശ്രീ എന്‍ഡോവ്മെന്റ് 2013, ഡി.സി.ബുക്സ്, കോട്ടയം, 2012) എന്നിവയാണ്. കൂട്ട്: ഡോ.ഇ.എം.പ്രസന്നകുമാര്‍