എം. ആർ. സുകുമാരപിള്ളയുടെയും എസ്. ഉമയമ്മയുടെയും മകനായി 1980ൽ ജനനം. മലപ്പുറം ജില്ലയിലെ ചെമ്പ്രശ്ശേരി സ്വദേശി. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തിൽ ബിരുദാനന്തര ബിരുദം. 'രാഷ്ട്രീയപ്രമേയങ്ങൾ മലയാളസാഹിത്യത്തിലും സിനിമയിലും' എന്ന വിഷയത്തിൽ നടത്തിയ പഠനത്തിന് കേരള സർവകലാശാലയിൽ നിന്ന് ഗവേഷണബിരുദം. ബുഷ് വെടിയേറ്റു മരിക്കുമ്പോൾ(കവിതാ സമാഹാരം), കാഴ്ചയുടെ പ്രതിമുഖങ്ങൾ (ചലച്ചിത്രപഠനം-എഡി: ഡോ. എസ്. സഞ്ജയ്യ്ക്കൊപ്പം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ജേഷ്ഠൻ സുമോദിനൊപ്പം 'അവൻ' എന്ന ചിത്രത്തിന്റെ തിരക്കഥയും കേരളത്തിലെ ആദ്യ സ്കൂൾ സിനിമയായ 'ല.സാ.ഗു'വിന്റെ രചനയും സംവിധാനവും നിർവഹിച്ചു. 'റൂം നമ്പർ മൂന്ന്' എന്ന ഹ്രസ്വചിത്രത്തിന്റെ തിരക്കഥയിലൂടെ 2007ലെ ജീവൻ ടി.വി - അറ്റ്ലസ് പുരസ്കാരം നേടി. നിലമ്പൂർ ഗവ.കോളേജിൽ മലയാള വിഭാഗം അദ്ധ്യാപകൻ. ഭാര്യ: അഞ്ജു, മക്കൾ: ഹൃദയ് കൃഷ്ണ, നയൻ കൃഷ്ണ. വിലാസം: 'സമന്വയ', ചെമ്പ്രശ്ശേരി (തപാൽ), പാണ്ടിക്കാട് (വഴി), മലപ്പുറം - 676521 e-mail: gopuanjana@gmail.com