close

Book Details

Vakku Drishyam Rashtreeyam

Availability: In stock

ISBN: 978-93-5517-355-3

Author: Dr. S. Gopu

Language: malayalam

Format: Paperback

₹400 ₹420
Qty

രാഷ്ട്രീയത്തിൽ വ്യക്തിയെക്കാൾ പ്രധാനമാകുന്നത് സമഷ്ടിയാണ്. കലയും സാഹിത്യവുമാകട്ടെ ഏറെയും വ്യക്ത്യധിഷ്ഠിതവുമാണ്. മലയാള നോവലിലെയും സിനിമയിലെയും രാഷ്ട്രീയാവിഷ്ക്കാരങ്ങൾ നൽകുന്ന അനുഭവത്തെയും ബോധ്യങ്ങളെയും വിലയിരുത്തുന്ന പഠനം അവയുടെ സാധ്യതകളും പരിമിതികളും ചർച്ച ചെയ്യുന്നു. രാഷ്ട്രീയത്തിന്റെ ഉൽപ്പന്നമായ അധികാരം ജനജീവിതത്തിൽ അനുഭവപ്പെടുത്തുന്ന സംഘർഷം കലയും സാഹിത്യവും എങ്ങനെ ഉൾക്കൊള്ളുന്നുവെന്നും സൗന്ദര്യാത്മകമായി ആവിഷ്കരിക്കുന്നുവെന്നുമുള്ള ചർച്ച നൂതനമായ തത്വാവബോധങ്ങൾ സൃഷ്ടിക്കുന്നുണ്ട്. _ഡോ. ജോർജ് ഓണക്കൂർ

Author Details

Dr. S. Gopu

Writer

എം. ആർ. സുകുമാരപിള്ളയുടെയും എസ്. ഉമയമ്മയുടെയും മകനായി 1980ൽ ജനനം. മലപ്പുറം ജില്ലയിലെ ചെമ്പ്രശ്ശേരി സ്വദേശി. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തിൽ ബിരുദാനന്തര ബിരുദം. 'രാഷ്ട്രീയപ്രമേയങ്ങൾ മലയാളസാഹിത്യത്തിലും സിനിമയിലും' എന്ന വിഷയത്തിൽ നടത്തിയ പഠനത്തിന് കേരള സർവകലാശാലയിൽ നിന്ന് ഗവേഷണബിരുദം. ബുഷ് വെടിയേറ്റു മരിക്കുമ്പോൾ(കവിതാ സമാഹാരം), കാഴ്ചയുടെ പ്രതിമുഖങ്ങൾ (ചലച്ചിത്രപഠനം-എഡി: ഡോ. എസ്. സഞ്ജയ്യ്ക്കൊപ്പം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ജേഷ്ഠൻ സുമോദിനൊപ്പം 'അവൻ' എന്ന ചിത്രത്തിന്റെ തിരക്കഥയും കേരളത്തിലെ ആദ്യ സ്കൂൾ സിനിമയായ 'ല.സാ.ഗു'വിന്റെ രചനയും സംവിധാനവും നിർവഹിച്ചു. 'റൂം നമ്പർ മൂന്ന്' എന്ന ഹ്രസ്വചിത്രത്തിന്റെ തിരക്കഥയിലൂടെ 2007ലെ ജീവൻ ടി.വി - അറ്റ്ലസ് പുരസ്കാരം നേടി. നിലമ്പൂർ ഗവ.കോളേജിൽ മലയാള വിഭാഗം അദ്ധ്യാപകൻ. ഭാര്യ: അഞ്ജു, മക്കൾ: ഹൃദയ് കൃഷ്ണ, നയൻ കൃഷ്ണ. വിലാസം: 'സമന്വയ', ചെമ്പ്രശ്ശേരി (തപാൽ), പാണ്ടിക്കാട് (വഴി), മലപ്പുറം - 676521 e-mail: gopuanjana@gmail.com