close

Book Details

Marichupoyavalude Muri Thurakkumpol

Availability: In stock

ISBN: 978-93-5517-209-9

Author: Ardra VS

Language: malayalam

Format: Paperback

₹120 ₹130
Qty

നിശ്ശബ്ദത നിറഞ്ഞുനിൽക്കുന്ന കാവ്യലോകമാണ് ആർദ്രയുടേത്. ശബ്ദിക്കുന്നവരെയല്ല ശബ്ദം നഷ്ടപ്പെട്ടവരെയാണ് ആർദ്ര ശ്രദ്ധിക്കുന്നത്. മൗനംകൊണ്ടും സ്പർശംകൊണ്ടും ഭാവനകൊണ്ടും ഭാഷയെ പ്രതിരോധിക്കാനുള്ള കഠിനയത്‌നമാണ് ആർദ്രക്ക് കവിത. ഇരുപത്തിയഞ്ച് കവിതകളുടെ പുതുസമാഹാരം. (അവതാരിക: ഡോ. കെ.എം. അനിൽ)

Author Details

Ardra VS

Writer

ഡൽഹി അംബേദ്കർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് വിമൻസ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം. ആദ്യ കവിതാ സമാഹാരം അമ്മ ഉറങ്ങാറില്ല 2015 ൽ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ കഥകളും കവിതകളും ലേഖനങ്ങളും എഴുതിവരുന്നു. ലളിതാംബിക അന്തർജനം സെന്ററിന്റെ സനന്ദകുമാർ ഓർമ പുരസ്‌കാരം (2021-താബൂത് എന്ന കഥയ്ക്ക്), ഭീമ സ്വാതീകിരൺ പുരസ്‌കാരം (2016- അമ്മ ഉറങ്ങാറില്ല എന്ന കൃതിക്ക്) പത്തനാപുരം ലൈബ്രറി ട്രസ്റ്റിന്റെ ആർ . വിശ്വനാഥൻ നായർ കവിത പുരസ്‌കാരം (2016), അങ്കണം കഥാ പുരസ്‌കാരം (2015) മുല്ലനേഴി വിദ്യാലയ കാവ്യ പ്രതിഭ പ്രത്യേക പുരസ്‌കാരം (2015), സൗഹൃദ സ്‌കൈലിൻക് പുരസ്‌കാരം (2015), അങ്കണം കവിതാ പുരസ്‌കാരം (2014) എന്നിവ ലഭിച്ചിട്ടുണ്ട്.