Dhanya Neelancheri
Writer1989 ജൂലൈ 7ന് കോഴിക്കോട് ജില്ലയിൽ മടവൂരിൽ നീലഞ്ചേരി വീട്ടിൽ എൻ. ഗോപാലന്റെയും സരസുവിന്റെയും മകളായി ജനിച്ചു. മടവൂർ എ. യു. പി സ്‌കൂൾ, ചക്കാലക്കൽ ഹൈസ്‌കൂൾ, എം. ജെ. ഹയർ സെക്കൻഡറി സ്‌കൂൾ എളേറ്റിൽ വട്ടോളി, മലബാർ ക്രിസ്ത്യൻ കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പൂർണ്ണ പബ്ലിക്കേഷൻസിന്റെ 40 കുട്ടികളുടെ 40 കവിതകൾ, മംഗളം ആഴ്ചപ്പതിപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കവിതകളും കഥകളും എഴുതിയിട്ടുണ്ട്. ആദ്യ കവിതാസമാഹാരം 'വിവക്ഷ' യ്ക്ക് 2018 - ലെ ഭാഷാശ്രീ സാഹിത്യ പുരസ്‌കാരം ലഭിച്ചു.