close

Book Details

Thrishnagatha

Availability: In stock

ISBN: 978-93-5517-110-8

Author: Biju Joseph

Language: malayalam

Format: Paperback

₹110 ₹119
Qty

ഒരാന്തരിക ലോകത്തെ കൊണ്ടുനടക്കാനുള്ള കരുത്ത് ഈ സമാഹാരത്തിലെ മിക്ക കവിതകളിലും കാണുന്നുണ്ട്. കയറാനും ഇറങ്ങാനും പല വഴികളുള്ളതാണ് കവിതയുടെ ജാതകം. ഒരു പെരുന്തുറവി നമുക്കിടയിലുണ്ടെന്ന് ബിജു ജോസഫ് തന്നെ തിരിച്ചറിയുന്നുമുണ്ട്. ഉത്തമ ഗീതത്തിലെടുക്കാതെ പോയ വരികളെ അന്വേഷിക്കലാണ് കവികർമ്മം. ആ ദൗത്യം ബിജുവിന്റെ കവിതകളിലുണ്ട്. എഴുത്ത് ഒരു ജൈവരൂപമാണ്. നിരന്തരം നവീകരിക്കാനുള്ള തിടുക്കമാണ് അതിന്റെ കാതൽ. ഈ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ ആ തിടുക്കം ഞാൻ തിരിച്ചറിയുന്നു. (അവതാരിക: മാധവൻ പുറച്ചേരി)

Author Details

Biju Joseph

Writer

കാസർഗോഡ് ജില്ലയിൽ കരിവേടകത്ത് പരേതനായ പയ്യനാട്ട് അപ്പച്ചന്റെയും മേരിക്കുട്ടിയുടെയും മകൻ. ബളാംതോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സാമ്പത്തിക ശാസ്ത്രം അധ്യാപകൻ. ദേശീയ അധ്യാപകദിന സംസ്ഥാന കലോത്സവത്തിൽ കവിയരങ്ങിന് 4 വർഷം ജേതാവ്. പ്രഥമ കണ്ണൂർ സർവ്വകലാശാലാ കലോത്സവത്തിൽ മലയാളം കവിതാരചനക്ക് ഒന്നാം സ്ഥാനം. ആദ്യ കവിതാ സമാഹാരം: കന്മരം (2011). ടി.എസ്. തിരുമുമ്പ് കവിതാപുരസ്കാരം (2015) ലഭിച്ചു. ഭാര്യ കെ.എൽ. പ്രീത. മക്കൾ : മനു, നിള, മീര. വിലാസം : ഹൃദ്യം, പുളുവിഞ്ചി, കുറ്റിക്കോൽ പി.ഒ. 671541 email : payyanbiju@gmail.com