close

Book Details

Udalazhikkumpol

Availability: In stock

ISBN: 978-93-5517-026-2

Author: Azad

Language: malayalam

Format: Paperback

₹150 ₹159
Qty

'പ്രത്യക്ഷരാഷ്ട്രീയത്തിനപ്പുറം സൂക്ഷ്മരാഷ്ട്രീയമാണ്, ഏകശാസനകൾക്കു പകരം ബഹുത്വത്തിന്റെ സൗന്ദര്യമാണ്, ശാഠ്യങ്ങളുടെ നിരാകരണമാണ്, അകത്തെ പൊള്ളലും പുളകവുമാണ്, നാടെന്നപോലെ വീടുമാണ്, ഞാനിലെ 'ഞാനുകളുമാണ്', ഭാഷയുടെ അടിയൊഴുക്കാണ്, അനുഭൂതിയായിത്തീർന്ന അന്വേഷണങ്ങളുടെ അഗ്‌നിയാണ് ആസാദ് കവിതാ വായനയിൽ നിറയുന്നത്.' -കെ ഇ എൻ. 'ജീവശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവുമായ പലതും പിറക്കുന്നതും തളിർക്കുന്നതും ഉടലിലാകുന്നു. വെറുമൊരു രതിബിംബമോ സ്വത്വചിഹ്നമോ മാത്രമായി അടയാളപ്പെടുത്താതെ ഉടലിനെ അറിവിന്റെ അടിസ്ഥാനമായി കാണാൻ കഴിഞ്ഞുവെന്നതാണ് സമകാലികകവിതാഭാവുകത്വത്തിൽ നിന്ന് ആസാദ് എന്ന കവിയെ വ്യതിരിക്തനാക്കുന്നത്.' -പി എം ഗിരീഷ്. വര: സജിത ആർ ശങ്കർ, ഗയ ഹദിയ

Author Details

Azad

Writer

തേഞ്ഞിപ്പലത്ത് ജനനം. അച്ഛൻ സി കെ മാധവൻ, അമ്മ: ആർ പി പത്മിനി. പ്രതിബോധത്തിന്റെ പാഠങ്ങൾ, വാക്കും പ്രത്യയശാസ്ത്രവും, വായനയിലെ വർഗസമരം, മലയാളനോവൽ പാഠവും ഘടനയും എന്നീ സാഹിത്യ വിമർശനങ്ങളും കാറൽ മാർക്‌സും ഫാന്റസി പാർക്കും, ഉദാരതയുടെ ഉറവുകൾ, മാർക്‌സിസവും സ്വത്വരാഷ്ട്രീയവും, ഉപജാപക സാമ്രാജ്യത്വം (എഡി.) എന്നീ രാഷ്ട്രീയ വിമർശനങ്ങളും സൂക്ഷ്മം സർഗാത്മകം എന്ന ബ്ലോഗെഴുത്തുകളുടെ സമാഹാരവുമാണ് പ്രധാന കൃതികൾ. E Mail : drazadrp@gmail.com Web: www.azadonline.in