close

Book Details

Dalithanaya Yesu

Availability: In stock

ISBN: 978-93-5517-318-8

Author: K.J. Gasper

Language: malayalam

Format: Hardboard

₹290 ₹300
Qty

പണിക്കുറതീർന്നതിന്റെ ശില്പഭംഗിയില്ല നാമറിയുന്ന യേശുവിന്റെ ജീവിതത്തിനും ചിന്തനകൾക്കും. എഴുത്തായിരുന്നില്ല, പറച്ചിലായിരുന്നു, അല്ലെങ്കിൽ, ജീവിതമായിരുന്നു അയാളുടെ മാധ്യമം. ഇറക്കിയ തിരുവെഴുത്തുകൾക്കുമേൽ പറച്ചിലിന്റെ ഉളിത്തലപ്പുകൾ പാഞ്ഞുണ്ടായ മുറിവുകളായി അയാളുടെ ജീവിതവും വചനവും. അയാളെപ്പോലെ അവയുടെ വരവുപോക്കുകൾ തുടർന്നുകൊണ്ടിരിക്കുന്നു. പോയ ആൾ ജീവിതത്തിലും കഥകളിലും പാട്ടുകളിലും വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടു. നിങ്ങളോടൊപ്പമുണ്ടെന്നു പ്രഖ്യാപിച്ചു. ശിഥിലമാക്കപ്പെട്ടവരുടെയും ഒറ്റപ്പെട്ട സ്വതന്ത്രാത്മാക്കളുടെയും കൂടെ നടന്നു. നിശ്ശബ്ദമായി ക്ലാസ്സ്മുറിയിലും വർത്തമാനത്തിലും വന്നു. തത്വവിചാരണകളിൽ അയാളും സന്നിഹിതനായിരുന്നു. ഉയിർത്തെണീല്പിന്റെ കഥ അങ്ങനെയൊക്കെയാണ് ‘സത്യ’മാകുന്നത്. ചിന്തനകളിൽ, വായനകളിൽ, എഴുതാനുള്ള വിളികളിൽ എല്ലാം ആ സത്യത്തെ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുക. കെ.ജെ. ഗാസ്പർ ആ വിളിയിൽ ജീവിക്കുന്നു. അതിന്റെ ഭാഗമായി കാറ്റുപോലെ കടന്നു മുറിഞ്ഞുപോകുന്ന ചില ചിന്തനസന്ദർഭങ്ങളൊരുങ്ങുന്നു. ഇവിടെ വായിക്കാനായി, ചിന്തനയ്ക്കായി വരുന്നത് അതിൽച്ചിലതാണ്. അപൂർണ്ണവും ശിഥിലവുമായ, നെയ്തുതീരാത്ത ജീവിതത്തിന്റെയും ചിന്തനകളുടെയും നൂലുകൾ. - സി.ജെ.ജോർജ്ജ്

Author Details

K.J. Gasper

Writer

കൊച്ചി രൂപതയിലെ വൈദികനും തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളേജിലെ ഫിലോസഫി അധ്യാപകനുമാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ചിന്റെ ധനസഹായത്തോടെ ഴാക് ദെറീദ, ഇമ്മാനുവേൽ ലെവിനാസ്‌ എന്നീ ചിന്തകരുടെ കാഴ്ചപ്പാടുകളെ അധികരിച്ച് 'അപരത്വത്തിന്റെ മതാത്മകത' എന്ന ഗവേഷണ പ്രബന്ധം തയ്യാറാക്കി. ഴാങ് ലൂക്ക് നാൻസിയുടെ രചനകളെ ആധാരമാക്കി സ്പർശത്തിന്റെ പ്രാതിഭാസികവിജ്ഞാനീയത്തിൽ പോസ്റ്റ് ഡോക്ടറൽ പഠനം നടത്തി. കടലിന്റെ പര്യായങ്ങൾ, പല വിചാരം, ക്രേദ്രോ (എഡിറ്റർ) എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.