Francis Devasya
writer, teacherകോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ ഒരു കർഷക കുടുംബത്തില്‍, പുലയൻപറമ്പില്‍ ദേവസ്യ-മറിയക്കുട്ടി ദമ്പതികളുടെ രണ്ടാമത്തെ മകനായി 1957-ല്‍ ജനനം. 1967-ല്‍ മാതാപിതാക്കളോടൊപ്പം കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ അമ്പായത്തോട്ടിലേക്ക് കുടിയേറി. അമ്പായത്തോട് എല്‍.പി.സ്കൂള്‍, കൊട്ടിയൂര്‍ എന്‍.എസ്.എസ്.യു.പി.സ്കൂള്‍, കേളകം സെന്റ് തോമസ് എച്ച്.എസ്, കോടഞ്ചേരി സെന്റ് ജോസഫ് എച്ച്. എസ്. എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസവും, കൂത്തുപറമ്പ് നിർമ്മലഗിരി കോളേജില്‍ നിന്നും പ്രീഡിഗ്രിയും, മാനന്തവാടി കണിയാരം സെന്റ് ജോസഫ് ടി.ടി.ഐ-ല്‍ നിന്നും അധ്യാപക പരിശീലനവും പൂർത്തിയാക്കി, 1981-ല്‍ അമ്പായത്തോട് എല്‍.പി.സ്കൂളില്‍ അധ്യാപകനായി സർവീസിൽ പ്രവേശിച്ചു. 1998-ല്‍ പ്രൊമോഷന്‍ നേടി ഏലപ്പീടിക എല്‍.പി.സ്കൂളിലും അമ്പായത്തോട് യു.പി.സ്കൂളിലും വയനാട്ടിലെ ദ്വാരക യു.പി.സ്കൂളിലുമായി 16 വർഷം ഹെഡ് മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. 2013-ല്‍ സർവീസിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നു. francisdevasya.blogspot.com എന്ന ബ്ലോഗിലൂടെയും മറ്റ് നവമാധ്യമങ്ങളിലൂടെയും യാത്രാനുഭവങ്ങളും ആനുകാലിക നിരീക്ഷണങ്ങളും പങ്കുവെച്ചുവരുന്നു. ആഫ്രിക്കയിലെ മലാവി എന്ന രാജ്യത്തേക്ക് നടത്തിയ യാത്രയുടെ വിവരണമാണ് പ്രസിദ്ധീകൃതമാകുന്ന ആദ്യ കൃതി. യൂറോപ്യൻ ഡയറി എന്നൊരു ഇബുക്കും പ്രസിദ്ധികരിച്ചിട്ടുണ്ട്.