close

Book Details

Verum Madhavante Kurippukal

Availability: In stock

ISBN: 978-93-5517-173-3

Author: Dr. K. Madhavan

Language: malayalam

Format: Paperback

₹190 ₹199
Qty

"സൈബർസംസ്‌കൃതിയുടെ അപമാനവീകരണ ത്തിൽ ഖേദിക്കുന്നവനും മാങ്ങയുടെയും ചക്കക്കുരു വിന്റേയും മണം അക്ഷരങ്ങളിൽ ചാലിക്കുന്നവനും ഒറ്റ, ഇരട്ട, അമ്പലം എന്നിങ്ങനെ പുതിയകാലത്തെ അമൂൽബേബികൾക്ക് അറിയാത്ത നാടൻകളികളുടെ താളം നെഞ്ചിലേറ്റുന്നവനും ഫേസ്ബുക്ക് ബ്ലാക്‌ബോർഡോ, ചവറ്റുകൊട്ടയോ, മൈതാനമോ ആണെന്നു അറിയുന്നവനും നമ്മുടെ ഈ ഭൂമിയിൽ ഒരു ജീവിക്കും കേമത്തമില്ല എന്ന് കണ്ടറിഞ്ഞ വനുമായ 'വെറും മാധവൻ' എന്ന കെ. മാധവൻ എഴുതിയ വെറും കുറിപ്പുകൾ അല്ലാത്ത കുറിപ്പുകളുടെ സമാഹാരം." -എൻ. ശശിധരൻ

Author Details

Dr. K. Madhavan

Writer

ജനനം: കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠപുരം കോട്ടൂർ എന്ന സ്ഥലത്ത്. അച്ഛൻ: അധ്യാപകനായിരുന്ന വിഷ്ണു നമ്പൂതിരി. അമ്മ: ഗൗരി അന്തർജ്ജനം. കോട്ടൂർ യു.പി സ്‌കൂൾ, ശ്രീകണ്ഠപുരം ഹൈസ്‌കൂൾ, തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, മണ്ണുത്തി വെറ്ററിനറി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വെറ്ററിനറിസയൻസിൽ ബിരുദാനന്തര ബിരുദം. സംസ്ഥാന മൃഗസംരക്ഷണവകുപ്പിൽ ജോയിന്റ് ഡയറക്ടർ ആയി വിരമിച്ചു. ഭാര്യ: ലത. അധ്യാപിക, ക്ലാസിക്കൽ നർത്തകിയും ആണ്. മക്കൾ: നീരജ് മാധവ്, നവനീത് മാധവ്. ഇപ്പോൾ കോഴിക്കോട് സ്ഥിരതാമസം. വിലാസം: കീഴേടത്തില്ലം, പാലാട്ടു നഗർ, തിരുവണ്ണൂർ, കോഴിക്കോട്- 673029. email.malaninav@gmail.com