close

Book Details

Vachanavum Mamsavum

Availability: In stock

ISBN: 9789355171139

Author: T.V. Madhu

Language: malayalam

Format: Hardboard

₹390 ₹400
Qty

ഈ പുസ്തകത്തിലുള്ളത് ശരീരത്തെ മുൻനിർത്തിയുള്ള ചില ആലോചനകളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ് സാമൂഹിക-സാംസ്‌കാരിക സിദ്ധാന്തങ്ങളുടെയും തത്വചിന്തയുടെയും മണ്ഡലത്തിലേക്ക്, അന്വേഷണങ്ങളെ നയിക്കാൻ ഉതകുന്ന സങ്കേതം എന്ന നിലയിൽ, ശരീരം കടന്നുവന്നത്. അടുത്തകാലത്തായി മാനവിക-സാമൂഹികശാസ്ത്രവിഷയങ്ങളിൽ നടക്കുന്ന അക്കാദമികസംവാദങ്ങളുടെ സുപ്രധാനമായ ഇടമായി അത് മാറി. പരമ്പരാഗതമായ സങ്കേതങ്ങൾക്ക് പകരം ശരീരം എന്ന പദം ഉപയോഗിക്കുന്നതിനുള്ള ന്യായങ്ങൾ പലതാവാം. എന്നാൽ, ഈ ന്യായങ്ങൾക്ക് പിന്നിൽ വിഷയി എന്ന സംവർഗ്ഗത്തെക്കുറിച്ചുള്ള വേറിട്ട ഒരു കാഴ്ചപ്പാടുണ്ട്. ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ, വിഷയി അടിസ്ഥാനപരമായി ശരീരസ്ഥമാണ് എന്നതാണ് ആ കാഴ്ചപ്പാട്. പരമ്പരാഗതമായ അർത്ഥത്തിൽ, അറിവിന്റെയോ അനുഭവങ്ങളുടെയോ ഉറവിടമായി സങ്കല്പിക്കപ്പെടുന്ന വിഷയി 'അശരീരി'യാണ്; മാംസനിബദ്ധമല്ലാത്ത വചനം! ശരീരിയായ വിഷയിയെ അനുഭവത്തിന്റെ തലത്തിൽ വിശകലനം ചെയ്യാനാണ് മെർലു പോന്തി ശ്രമിച്ചത്. എന്നാൽ, അതിന്റെ നിർമ്മിതിക്ക് പിന്നിലെ ശാക്തികബലതന്ത്രങ്ങളെയാണ് ഫൂക്കോ ശ്രദ്ധിച്ചത്. ഈ പുസ്തകത്തിന്റെ ആലോചനകൾക്ക് മേൽപ്പറഞ്ഞ വിശകലനങ്ങളുടെ പൊതുവായ പശ്ചാത്തലമുണ്ട്. ശരീരത്തിലേക്ക് തിരിഞ്ഞ ശ്രദ്ധയെ ചിന്തയുടെ ചരിത്രത്തിലെതന്നെ നിർണ്ണായകമായ ഒരു തിരിവായി എണ്ണാറുണ്ട്. പുതിയൊരു വഴിയിലേക്കുള്ള ചുവടുമാറ്റം മാത്രമല്ല അത്. ഒരർത്ഥത്തിൽ, ചിന്തതന്നെ ശരീരിയായി മാറിയ തിരിവാണത് എന്ന് പറയാം. ഈ തിരിവിൽ അത് അതിന്റെതന്നെ ചരിത്രജീവിതത്തോട് പിണങ്ങി, പഴയ വിശകലനരീതികളോട് കലഹിച്ചു; വ്യത്യസ്ത അനുശീലന പദ്ധതികൾക്കുള്ളിൽ, അവയുടെ അതിരുകളെ മുറിയ്ക്കുന്ന മട്ടിൽ, പുതിയ സൈദ്ധാന്തികനീക്കങ്ങൾക്ക് കളമൊരുങ്ങി. പരമ്പരാഗതമായി പലമട്ടിൽ പരിഗണിക്കപ്പെട്ട വിഷയങ്ങളുടെയും ഉന്നയിക്കപ്പെട്ട ചോദ്യങ്ങളുടെയും നിർദ്ദേശിക്കപ്പെട്ട തീർപ്പുകളുടെയും മണ്ഡലത്തിലേക്ക് ശരീരത്തെ ആനയിക്കുമ്പോൾ ഉണ്ടാവുന്ന മാറ്റങ്ങളെയാണ് പുസ്തകത്തിലെ അദ്ധ്യായങ്ങൾ ശ്രദ്ധിക്കുന്നത്.

Author Details

T.V. Madhu

Writer

കോഴിക്കോട് സർവ്വകലാശാലയിലെ ഫിലോസഫി വിഭാഗത്തിൽ പ്രൊഫസർ. ഹൈദരാബാദിലെ സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിലോസഫിയിൽ ഡോക്ടറേറ്റും എം.ഫിൽ ബിരുദവും. തൃശൂർ കേരളവർമ കോളേജ്, കോഴിക്കോട് സർവ്വകലാശാലാ കേന്ദ്രം എന്നിവിടങ്ങളിൽ ബിരുദ, ബിരുദാനന്തര പഠനം. ഗവേഷണ പഠനങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചു. ഇന്ത്യൻ ഫിലോസഫിക്കൽ ക്വർട്ടേർലിക്കുവേണ്ടി Theorizing the Body എന്ന പുസ്തകം എഡിറ്റ് ചെയ്തു. മലയാളത്തിൽ, നവമാർക്‌സിസ്റ്റ് സാമൂഹ്യവിമർശം (ഡി.സി ബുക്ക്‌സ്), ഞാൻ എന്ന(അ)ഭാവം (കേരള സാഹിത്യ അക്കാദമി) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മാർക്‌സ് വായനകൾ (റാസ്‌ബെറി) എന്ന പുസ്തകം എഡിറ്റ് ചെയ്തു. നിസാർ അഹമ്മദുമായുള്ള സംഭാഷണങ്ങൾ മാർക്‌സിനൊപ്പം, മാർക്‌സിനുശേഷം (റാസ്‌ബെറി) എന്ന പേരിൽ പ്രസിദ്ധീകരിച്ചു.