close

Book Details

Amarappanthal

Availability: In stock

ISBN: 978-93-90535-51-4

Author: Kumbalangad Unnikrishnan

Language: malayalam

Format: Paperback

₹180 ₹189
Qty

Also available on:

  • flipkart

കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്റെ കവിതയെ ശ്രദ്ധേയമാക്കുന്ന മൂന്നു പ്രധാന ഘടകങ്ങളുണ്ട്. ഒന്ന് അവയുടെ പ്രത്യക്ഷലാളിത്യവും അതിൽ നിന്നുത്ഭൂതമാകുന്ന സ്വാഭാവികമായ സംവേദകത്വവും, രണ്ട്, ലോകത്തിന്റെ തിന്മകൾ കാണുമ്പോൾ പോലും അവയിൽ നിറഞ്ഞു നിൽക്കുന്ന സാധാരണ മനുഷ്യരോടും പ്രകൃതിയോടുമുള്ള വലിയ സഹാനുഭൂതി, മൂന്ന് അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ വേദനകളും സ്വപ്നങ്ങളുമായി തന്മയീഭവിക്കുന്ന അവയുടെ സൂക്ഷ്മരാഷ്ട്രീയം ഒരു കവിയുടെ നിലനിൽപ്പിനെ ന്യായീകരിക്കാനും സ്ഥാനപ്പെടുത്താനും ഈ ഗുണങ്ങൾ ധാരാളം മതി എന്ന് ഞാൻ കരുതുന്നു. ഈ അമരപ്പന്തൽ വിയർക്കുകയും വ്യസനിക്കുയും ചെയ്യുന്ന മനുഷ്യർക്ക് തണലാകട്ടെ. കെ. സച്ചിദാനന്ദൻ

Author Details

Kumbalangad Unnikrishnan

Writer, Teacher

മുൻപ് പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങൾ: 1. മാച്ചെഴുത്ത് 2. നിലാത്തുമ്പി 3. ഡയബറ്റിസ് ഇല്ലാത്ത കവിതകൾ 4. അമ്പത്തൂരിലെ സന്ധ്യകൾ 5. ചെറൂള 6. പുകയുന്ന കൈവെള്ളകൾ ഭാര്യ : ശ്രീമതി കെ. പ്രേമകുമാരി മകൻ : അച്യുതൻ ഉണ്ണികൃഷ്ണൻ സ്വദേശം : കുമ്പളങ്ങാട്, വടക്കാഞ്ചേരി - തൃശ്ശൂർ ജില്ല താമസം: ചെന്നൈ, സാലിഗ്രാമം Email: Kumblengaduk@gmail.com