close

Book Details

CHALITHAMAASAKKAL

Availability: In stock

ISBN: 9789355176059

Author: DR. K.P NAJEEMUDEEN

Language: malayalam

Format: Paperback

₹150 ₹160
Qty

കഥകളെന്നോ തോന്നലുകളെന്നോ കവിതകളെന്നോ കൃത്യമായി ഇഴപിരിച്ച്‌ വ്യഖ്യാനിക്കാനാവാത്ത പുസ്തകം. അത്തരമൊരു ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാൻ കൂട്ടാക്കാത്ത ഒരു കുട്ടിയുടെ കുസൃതിച്ചിരി ഉള്ളിലൊളിപ്പിച്ച കൃതി. ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ജീവിതത്തിലെ തീക്ഷ്ണ യാഥാർഥ്യങ്ങളിലേയ്ക്ക് നമ്മെ വലിച്ചിടുകയും ചെയ്യുന്നുണ്ട് എഴുത്തുകാരൻ. നിസ്സാരമെന്ന് കരുതുന്ന തോന്നലുകളെയും കാഴ്ചകളെയും പൊതിഞ്ഞെടുത്ത് ഭംഗിയായി അടുക്കിവച്ച് വാക്കുകൾ കൊണ്ട് വായനക്കാരെ ഭ്രമിപ്പിക്കുന്ന ആഖ്യാനശൈലി കൃതിയെ വ്യത്യസ്തമാക്കുന്നു.

Author Details

DR. K.P NAJEEMUDEEN

WRITER

ആദ്യവായനയിൽ തികച്ചും ബാലിശമായ തമാശയായി അഥവാ ചളിയായി തോന്നാവുന്നതും, വീണ്ടുമൊരുവട്ടം കൂടി വായിച്ചു നോക്കിയാൽ ‘ഈ പറഞ്ഞതിലും കാര്യമുണ്ടല്ലോ?’ എന്ന് തോന്നാവുന്നതുമായ, കഥയെന്നോ കവിതയെന്നോ ഉറപ്പിച്ചൊരു പേരിട്ടു വിളിക്കാൻ കഴിയാത്ത ഏതാനും ലഘുകുറിപ്പുകളാണ് ഈ പുസ്തകത്തിലുള്ളത്. തിരക്ക് പിടിച്ച ഈ ലോകത്തെ, ജീവിക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ നിങ്ങളുടെ മനസ്സിനെ ഒന്ന് തണുപ്പിക്കാനും, ചെറുതായൊന്ന് ചിരിപ്പിക്കാനും അതിലേറെ ചിന്തിപ്പിക്കുവാനും ഈ പുസ്തകത്തിന് കഴിയട്ടെ എന്ന പ്രാർഥനയോടെ, പ്രതീക്ഷകളോടെ ഈ പുസ്തകം നിങ്ങളുടെ വായനക്കായി സമർപ്പിക്കുന്നു. എന്ന് സസ്നേഹം ഡോ. കെ.പി നജീമുദ്ദീൻ