close

Book Details

Pozhiyan Thanal Thedunna Mazhaverukal

Availability: In stock

ISBN: 978-93-5517-190-0

Author: Suja Savidham

Language: malayalam

Format: Paperback

₹130 ₹140
Qty

"പഴമയുടെ ഗൃഹാതുരമായ ലോകവും പുതുമയുടെ ലോകത്തേക്ക് സ്വാതന്ത്ര്യബോധത്തോടെ പ്രവേശിക്കുവാനുള്ള ആഗ്രഹവും തമ്മിലുള്ള ബലപരീക്ഷണമാണ് പ്രമേയതലത്തിലും ആഖ്യാനപരമായും സുജയുടെ കാവ്യലോകം നേരിടുന്ന സന്ദിഗ്ധത. തന്റെയുള്ളിൽ തിങ്ങിവിങ്ങുന്ന തോന്നലുകളും അഭിപ്രായങ്ങളും സ്വപ്നങ്ങളും അമര്‍ത്തിവെച്ച വിക്ഷോഭങ്ങളുമെല്ലാം ചേര്‍ന്ന് എല്ലാവര്‍ക്കും പ്രിയപ്പെട്ട അനുഭവ ലോകങ്ങളുടെ മറുപാതിക്കായി വാക്കുകളെ മാറ്റിയെടുക്കുകയാണ് കവി ചെയ്യുന്നത്." എഴുത്തിനെ ആന്തരികമായി ഉള്‍ക്കൊള്ളുകയും വിശദീകരിക്കുകയും ചെയ്യുന്ന പുതു കവിതകളുടെ സമാഹാരം. അവതാരിക: ഡോ.ഒ.കെ.സന്തോഷ്‌

Author Details

Suja Savidham

Writer

ശങ്കരാടീൽ സതിയുടേയും വി. സുരേഷ് കുമാറിന്റേയും മകളായി തൃശ്ശൂർ ജില്ലയിലെ അവിട്ടത്തൂരിൽ ജനനം. ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്‌കൂൾ, അവിട്ടത്തൂർ ലാൽ ബഹദൂർശാസ്ത്രി മെമ്മോറിയൽ ഹയർസെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിൽനിന്നായി സ്‌കൂൾ വിദ്യാഭ്യാസവും ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് (ബി.എസ്.സി. കെമിസ്ട്രി), ശ്രീ ശങ്കാരാചാര്യ സംസ്‌കൃത സർവ്വകലാശാല തൃശ്ശൂർ പ്രാദേശിക കേന്ദ്രം (എം.എ. മലയാളം) എന്നിവിടങ്ങളിൽനിന്നായി ബിരുദ- ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മദ്രാസ് സർവ്വകലാശാല, മലയാള വിഭാഗത്തിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ എം.ഫിൽ നേടിയത്തിനുശേഷം ഇപ്പോൾ അവിടെ ഗവേഷകയാണ്. ആകാശവാണിയിൽ മലയാളവിഭാഗം കാഷ്വൽ അനൗൺസർ ആയും wtplive.in ഓൺലൈൻ മാഗസീനിൽ ‘കവിവായന’ പംക്തി അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്. ഗവേഷണലേഖനങ്ങളും മാതൃഭൂമി ആഴ്ചപതിപ്പ് ‘വാക്ക് വിത്തി’ൽ കവിതയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.