R.P. Prakasan
Writerകണ്ണൂർ ജില്ലയിലെ മയ്യിൽ അളോറയിൽ പരേതരായ നാരായണൻ നമ്പ്യാരുടെയും, മാധവി അമ്മയുടെയും മകനാണ്. കരസേനയിൽ മിലിറ്ററി പോലീസ് വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു. ഐക്യരാഷ്ട്രസഭയുടെ ശാന്തിസേനയിൽ അംഗമായി, ആഫ്രിക്കയിലെ റൂവാണ്ടയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒളിച്ചോട്ടം എന്ന ചെറുകഥക്ക് മംഗളം അവാർഡ് ലഭിച്ചു. ഈ കഥ ഇന്ത്യയിലെ തിരഞ്ഞെടുത്ത മികച്ച ചെറുകഥകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി, ഗുജറാത്ത് സമാചാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ച മറ്റ് ചെറുകഥകൾ, ചോളത്തിന്റെ മണം തേൻതുള്ളികൾ, മരണത്തിന്റെ ചിത്രങ്ങൾ.